ഭര്‍ത്താവിനെതിരെ അപവാദപ്രചാരണം: ഭാര്യയുടെ പരാതിയില്‍ കേസ്.
പെരിങ്ങോം: ഭര്‍ത്താവിന് പരസ്ത്രീബന്ധമുണ്ടെന്ന് അപവാദം പ്രചരിപ്പിച്ച് സമൂഹമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തിയതിന് യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു.
പെരിങ്ങോം കുണ്ടുവാടിയിലെ പെരിേെങ്ങാത്ത് കൃഷ്ണന്‍നായുടെ മകന്‍ രാജേഷിന്റെ പേരിലാണ് പെരിങ്ങോം പോലീസ് കേസെടുത്തത്.
കുണ്ടുവാടിയില്‍ രുടുംബസമേതം താമസിക്കുന്ന തുണ്ടത്തില്‍ വീട്ടില്‍ ടി.എന്‍.നിമിഷയുടെ(29) പരാതിയിലാണ് കേസ്.
ആഗസ്ത്-1 മുതല്‍ ഇത്തരത്തില്‍ അപവാദപ്രചാരണം നടത്തിവരുന്ന രാജേഷ് ആഗസ്ത്-25 ന് നിമിഷയെ കുണ്ടുവാടി ടൗണില്‍ തടഞ്ഞുനിര്‍ത്തി നിന്റെ ഭര്‍ത്താവിന്റെ പരസ്ത്രീബന്ധം അറിയാന്‍ പാടിച്ചാല്‍ ടൗണില്‍ പോയിഅന്വേഷിച്ചാല്‍ മതി എന്ന്
അധിക്ഷേപിച്ചതായും പരാതിയുണ്ട്.