സഹപാഠി ചങ്ങാതിക്കൂട്ടത്തിന്റെ സ്‌നേഹസ്പര്‍ശം-24.

കണ്ണൂര്‍: പുഴാതി ഗവ: ഹൈസ്‌ക്കൂള്‍ പത്താതരം കൂട്ടായ്മയായ സഹപാഠി ചങ്ങാതികൂട്ടത്തിന്റെ സ്‌നേഹ സ്പര്‍ശം 24 ഒരുമിച്ചരോണം വാരം എളയാവൂര്‍ സി.എച്ച് സെന്ററില്‍ നടന്നു.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍ഭാടങ്ങളും ആഘോഷങ്ങളും സര്‍ക്കാര്‍ ഒഴിവാക്കിയതിന തുടര്‍ന്ന് ലളിതമായ രീതിയിലാണ് ചടങ്ങ് നടത്തിയത്.

അശരണരും അഗതികളുമായവരുടെ സി എച്ച് സെന്റര്‍ പോലുള്ള കേന്ദ്രങ്ങള്‍ ഇതിനായി തിരഞ്ഞെടുത്തതില്‍ അതിയായ സന്തോഷമുണ്ടെന്ന് പുരാരേഖ പുരാവസ്തു രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉല്‍ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

ജലീല്‍ ചക്കാലക്കല്‍ അധ്യക്ഷത വഹിച്ചു.

സി എച്ച് സെന്ററിന് നല്‍കുന്ന വസ്ത്രങ്ങള്‍ ചെയര്‍മാര്‍ അഷറഫ്, സെക്രട്ടറി ശംസുദ്ദീന്‍ എന്നിവര്‍ ഏറ്റുവാങ്ങി.

ഇവരുടെ പ്രവര്‍ത്തന മികവില്‍ രണ്ട് പേരേയും മന്ത്രി ആദരിക്കുകയും ചെയ്തു.

സീന ബേബി, അബ്ദുള്ള, റാണി, അജിത, മഹമൂദ്, മഹറൂഫ്, അനീഷ്, ഫിറോസ്, ഷാജി, രാജേഷ്, സീന, ഫൗസിയ എന്നിവര്‍ പ്രസംഗിച്ചു.

ജോയി പീറ്റര്‍ സ്വാഗതവും, ശ്രീജിത്ത് കല്ലേന്‍ നന്ദിയും പറഞ്ഞു.

ഷൈന, ജാബിര്‍, മെഹറുന്നിസ, നജ്മ, ഫാത്തിമ, ബീന, ഇഖ്ബാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.