സിറ്റി റസിഡന്‍സിയില്‍ ഒളിഞ്ഞുനോട്ടം റിസപ്ഷനിസ്റ്റ് അറസ്റ്റില്‍
തളിപ്പറമ്പ്: കുളിമുറിയില്‍ ഒളിഞ്ഞുനോട്ടം ഹോട്ടല്‍ റിസപ്ഷനിസ്റ്റ് അറസ്റ്റില്‍.
തളിപ്പറമ്പ് ഹൈവേയിലെ സിറ്റി റസിഡന്‍സി ഹോട്ടലിലെ റിസ്പഷനിസ്റ്റ് പരിയാരത്തെജയേഷ്
(36) ആണ് ആറസ്റ്റിലായത്
ഞായറാഴ്ച്ചയായിരുന്നു സംഭവം.
പാലക്കാട് സ്വദേശിനിയായ 20 കാരിയും ഭര്‍ത്താവും സിറ്റി റസിഡന്‍സിയിലെ 201-ാം നമ്പര്‍ മുറിയില്‍ താമസിക്കവെ തിങ്കളാഴ്ച്ച പുലര്‍ച്ചെ രണ്ടരക്കായിരുന്നു ഒളിഞ്ഞുനോട്ടം.
ഭര്‍ത്താവിന്റെ കൂടെ ആലക്കോട്ടെ വീട്ടിലെത്തിയതായിരുന്നു ഇവര്‍.
ചില സ്ഥലങ്ങള്‍ കാണുന്നതിന്റെ ഭാഗമായിട്ടാണ് സിറ്റി റസിഡന്‍സിയില്‍ മുറിയെടുത്തത്.
പകല്‍ പുറത്തുപോയി രാത്രി തിരിച്ചുവന്ന ഇരുവരും മുറിയില്‍ ഉറങ്ങി.
പുലര്‍ച്ചെ യുവതി കുളിമുറിയില്‍ പോയപ്പോഴാണ് ജനല്‍വഴി ഒളിഞ്ഞുനോക്കുന്നത് കണ്ട് ഇവര്‍ ബഹളം വെച്ചത്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് ജഗദീഷിനെ അറസ്റ്റ് ചെയ്തു.
നഗരത്തിലെത്തുന്ന വി.ഐ.പികള്‍ താമസിക്കാന്‍ തെരഞ്ഞെക്കുന്ന സിറ്റി റസിഡന്‍സി ഹോട്ടലിലെ ഒളിഞ്ഞുനോട്ടം പുറത്തായത് ഞെട്ടിപ്പിക്കുന്ന വിവരമായി.