ബസില്‍ നിന്ന് മാല പൊട്ടിച്ച് ഓടിയ മാരിയമ്മയെ പിന്നാലെ ഓടിപ്പിടിച്ച് സഹയാത്രിക.
കോഴിക്കോട്: ബസ് യാത്രക്കാരിയുടെ സ്വര്‍ണമാല മോഷ്ടിച്ച ശേഷം ഇറങ്ങിയോടിയ തമിഴ്‌നാട് സ്വദേശിയെ ഓടിച്ചിട്ട് പിടിച്ച് സഹയാത്രിക.
മുന്‍കായികതാരം കൂടിയായ തലക്കുളത്തൂര്‍ എടക്കര സ്വദേശിനി താഴയൂരിങ്കല്‍ മിധു ശ്രീജിത്താണ് (34) മോഷ്ടാവിനെ അരക്കിലോമീറ്ററോളം ഓടിച്ചിട്ട് പിടിച്ചത്.
കോഴിക്കോട് എരഞ്ഞിപ്പാലം ജങ്ഷനിലാണ് സംഭവമുണ്ടായത്.
പിടിയിലായ തമിഴ്‌നാട് മധുര മാരിയമ്മന്‍ കോവില്‍ സ്വദേശിനി മാരിയമ്മയെ (45) പൊലീസിന് കൈമാറി.
കോഴിക്കോട് എരഞ്ഞിപ്പാലം ജങ്ഷനിലാണ് സംഭവമുണ്ടായത്.
എരഞ്ഞിപ്പാലത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയാണ് മിധു.
രാവിലെ ജോലിക്കായി പോകുന്നതിനിടെയാണ് സംഭവമുണ്ടായത്. സ്റ്റോപ്പില്‍ മിധു ഉള്‍പ്പടെയുള്ളവര്‍ ഇറങ്ങിയതിനു പിന്നാലെ ബസിലുണ്ടായിരുന്ന ചേളന്നൂര്‍ സ്വദേശിനി ജലജ മാല നഷ്ടപ്പെട്ടതായി ബഹളം വച്ചു.
ഇതോടെ ആരും പോകരുതെന്ന് കണ്ടക്ടര്‍ ആവശ്യപ്പെടുകയായിരുന്നു.
ബസിറങ്ങി ആള്‍ക്കൂട്ടത്തില്‍ നില്‍ക്കുകയായിരുന്ന മാരിയമ്മ ആ സമയത്തു ബസിനകത്തേക്കു തിരികെക്കയറി മാല താഴെയിട്ടു.
അതു കണ്ടവര്‍ ഒച്ചവച്ചതോടെ മാരിയമ്മ പിന്‍വാതിലിലൂടെ ഇറങ്ങി ഓടി. ഉടന്‍ മിധുവും പിന്നാലെ ഓടുകയായിരുന്നു.
എരഞ്ഞിപ്പാലം ജംക്ഷനിലെത്തിയ മാരിയമ്മ അതുവഴി വന്ന ഓട്ടോയിലും ബസിലും കയറാന്‍ ശ്രമിച്ചെങ്കിലും മോഷ്ടാവാണെന്നു മിധു ഉറക്കെ വിളിച്ചു പറഞ്ഞു.
അതോടെ എരഞ്ഞിപ്പാലം ജംക്ഷനില്‍ നിന്നു മാരിയമ്മ കാരപ്പറമ്പ് ഭാഗത്തേക്ക് ഓടി. 4
00 മീറ്ററോളം പിന്നാലെ ഓടിയ മിധു ഒടുവില്‍ ബലപ്രയോഗത്തിലൂടെ മാരിയമ്മയെ കീഴ്‌പ്പെടുത്തിയത്.
ഇതിനിടയില്‍ മാരിയമ്മയുടെ ചുരിദാര്‍ കീറിയെങ്കിലും നഗ്‌നത പുറത്തുകാണാതിരിക്കാന്‍ മിധു അവരെ പൊതിഞ്ഞുപിടിക്കുകയായിരുന്നു.
ജങ്ഷനിലെ ട്രാഫിക് പൊലീസുകാരനും അതുവഴി വന്ന ഓട്ടോ തൊഴിലാളികളും മോഷ്ടാവിനെ തടഞ്ഞുവയ്ക്കാന്‍ സഹായിച്ചു.