ബസില്‍ യാത്ര ചെയ്യവെ എലിവിഷം കഴിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

തളിപ്പറമ്പ്: ബസില്‍ യാത്ര ചെയ്യവെ എലിവിഷം കഴിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു.

കര്‍ണാടക കുടക് കലത്ത്മാടുവിലെ മണിയുടെ മകന്‍ മനോജ് ആണ് മരിച്ചത്.

19 ന് ഉച്ചക്ക് 2 ന് കക്കറയിലെ ഭാര്യവീട്ടിലേക്ക് പോകവെയാണ് ബസില്‍ വെച്ച് വിഷം കഴിച്ചത്.

ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്.

ഭാര്യ: സ്വപ്‌ന(കക്കറ).