ഓര്‍മ്മകളുടെ കടലിരമ്പം-സ്‌നേഹസംഗമം-81-ഡിസംബര്‍ 26 ന്
തളിപ്പറമ്പ്: നാല്‍പ്പതാണ്ടുകളുടെ ഓര്‍മ്മകളുമായി നടുവില്‍ ഹൈസ്‌കൂളില്‍ ഒന്നിച്ചിരുന്നവര്‍ പുതിയ വസന്തോത്സവം തീര്‍ക്കാനുള്ള ഒരുക്കത്തിലാണ്.
1981ല്‍ പത്താം തരത്തില്‍ പരീക്ഷയെഴുതിയ കൂട്ടുകാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പറന്നെത്തുന്നു.
ഓര്‍മകളുടെ കടലിരമ്പം സ്‌നേഹസംഗമമായി മാറുന്നു.
ഈ വരുന്ന ഡിസംബര്‍ 26 ന് 1980-81 ബാച്ചില്‍ നടുവില്‍ ഹൈസ്‌കൂളില്‍ പത്താംതരം പരീക്ഷയെഴുതിയ കൂട്ടുകാരെ മുഴുവന്‍ സംഗമത്തിനെത്തിക്കാനുള്ള വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.
വാട്‌സ് ആപ്പ് കൂട്ടായ്മയില്‍ വരാനും മറ്റ് വിശദ വിവരങ്ങള്‍ക്കും വിളിക്കുക. ജേക്കബ് സാജന്‍: 9495416250, ബാലകൃഷ്ണന്‍: 9947834950, ജസീന്ത: 9995878893.