പുരപ്പുറ സൗരോര്‍ജ്ജ (സോളാര്‍) പദ്ധതിയുടെ കല്യാശ്ശേരി മണ്ഡലം തല ഉദ്ഘാടനം പിലാത്തറയില്‍ എം.വിജിന് എം എല്‍ എ നിര്‍വഹിച്ചു
പിലാത്തറ: കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ സബ്സിഡി പദ്ധതിയായ സൗര പ്രൊജക്റ്റ് രണ്ടാം ഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തി

പഴയങ്ങാടി കെ എസ് ഇ ബി സെക്ഷനിലെ പിലാത്തറയില്‍ കേശവന്‍നമ്പൂതിരിയുടെ വീട്ടില്‍ സ്ഥാപിച്ച 4.78 കിലോവാട്ട് സോളാര്‍
പ്ലാന്റ് എം.വിജിന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സൗരോര്‍ജ ഉത്പാദന ശേഷി 1000 മെഗാവാട്ടില്‍ എത്തിക്കുക എന്ന
ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ ഊര്‍ജ്ജകേരള മിഷനില്‍ ഉള്‍പ്പെടുത്തി നടപ്പാക്കി വരുന്ന പദ്ധതിയാണ് സൗരപദ്ധതി. ഈ പദ്ധതിയില്‍ 500
മെഗാവാട്ട് പുരപ്പുറ സൗരോര്‍ജ പ്ലാന്റുകള്‍ മുഖേനയാണ് നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി 250 മെഗാവാട്ട് സബ്സിഡി
പുരപ്പുറ പദ്ധതിക്കാണ് സര്‍ക്കാരിന്റെ അനുമതി ലഭിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ സബ്സിഡി പുരപ്പുറ പദ്ധതിക് 2022 മാര്‍ച്ചിനകം 100
മെഗാവാട്ട് പൂര്‍ത്തിയാക്കാനാണ് കേരള സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. സബ്സിഡി പദ്ധതിയില്‍ 3 കിലോവാട്ട് വരെ
40% സബ്സിടിയും 3 മുതല്‍ 10സം വരെ 20% സബ്സിഡിയും ലഭിക്കും. എ.വി.പ്രകാശന് അസിസ്റ്റന്റ് എക്സി. എഞ്ചിനീയര്‍
പഴയങ്ങാടി സബ് ഡിവിഷന് സ്വാഗതം പറഞ്ഞു. ചെറുതാഴം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.രോഹിണി അധ്യക്ഷത വഹിച്ചു.
പയ്യന്നൂര്‍ ഡിവിഷന് എക്സിക്യൂട്ടിവ് എഞ്ചിനിയര്‍ എം.ടി. ബിജു പദ്ധതി വിശദീകരിച്ചു. പഴയങ്ങാടി സെക്ഷന്‍ അസിസ്റ്റന്റ്
എഞ്ചിനീയര്‍ പി.വി.സുധീഷ്, കേശവന് നമ്പൂതിരി, സൗര പ്രൊജക്ട് അസിസ്റ്റന്റ് എഞ്ചിനിയര്‍ സനീഷ് എന്നിവര്‍ സംസാരിച്ചു.
