യൂണിഫോം സര്‍വീസ്-100 പട്ടികവര്‍ഗ യുവാക്കള്‍ക്ക് പരിശീലനം-

കണ്ണൂര്‍: പട്ടികവര്‍ഗ യുവാക്കള്‍ക്ക് യൂണിഫോം സര്‍വീസുകളിലേക്ക് പ്രവേശനം ലഭിക്കുന്നതിന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പുതിയ പദ്ധതി ആവിഷ്‌ക്കരിക്കുന്നു.

മിലിട്ടറി, പാരാമിലിട്ടറി, പോലീസ്, ഫയര്‍ഫോഴ്‌സ്, ഫോറസ്റ്റ് എന്നീ സേനകളിലേക്ക് ജോലി ലഭിക്കുന്നതിനുള്ള പരിശീലനമാണ് ഇവര്‍ക്ക് നല്‍കുന്നത്.

17 നും 24 നും ഇടയില്‍ പ്രായമുള്ള എസ്.എസ്.എല്‍.സി-പ്ലസ്ടു വിജയിച്ച പട്ടികവര്‍ഗ യുവാക്കള്‍ക്ക് മാത്രമാണ് പരിശീലനം നല്‍കുക.

ജനുവരി 22 ന് ശനിയാഴ്ച്ച രാവിലെ 9 ന് ആറളംഫാം ഹൈസ്‌കൂള്‍ ഗ്രൗണ്ടിലാണ് തെരഞ്ഞെടുപ്പ്.

കായികശേഷിയും പൊതുവിദജ്ഞാനവും പരിശോധിച്ച് 100 യുവാക്കളെയാണ് തെരഞ്ഞെടുക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ അറിയിച്ചു.