സോമയാഗത്തിന് പോയ പോലീസുകാരനെതിരെ പരാതി- സി.പി.എമ്മിനെതിരെ പ്രതിഷേധം കനക്കുന്നു-
പരിയാരം: സോമയാഗം കാണാന്‍പോയ പോലീസുകാരനെതിരെ നടപടികള്‍ സ്വീകരിക്കാനുള്ള നീക്കത്തില്‍ രൂക്ഷമായ പ്രതിഷേധം പടരുന്നു.
ചെറുപുഴ പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സി.പി.ഒയും പ്രമുഖ മനശാസ്ത്രജ്ഞനുമായ സഹദേവനെതിരെയാണ് സി.പി.എം ബ്രാഞ്ച് സെക്രട്ടെറിയുടെ പരാതിയില്‍ ഡി.ജി.പി അന്വേഷണം പ്രഖ്യാപിച്ചത്.
ഇത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ പയ്യന്നൂര്‍ ഡി.വൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രനോട് ആവശ്യപ്പെട്ടിരിക്കയാണ്.
സഹദേവന്‍ സോമയാഗ വേദിയില്‍ പ്രാര്‍ത്ഥിക്കുന്ന പടം സഹിതമാണ് ബ്രാഞ്ച് സെക്രട്ടെറി പരാതി നല്‍കിയത്.
ഈ സംഭവം പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ തന്നെ ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
വിശ്വാസത്തിന്‍രെ പേരില്‍ സോമയാഗവേദിയില്‍ പ്രാര്‍ത്ഥിക്കാന്‍ പോയതിനെതിരെ പരാതി നല്‍കിയത് വ്യക്തിവൈരാഗ്യം ഒന്നുകൊണ്ട് മാത്രമാണെന്ന് കക്ഷിരാഷ്ട്രീയഭേദമില്ലാതെ നാട്ടുകാര്‍ക്കിടയില്‍ സംസാരം നടക്കുകയാണ്.
ശബരിമല ഡ്യൂട്ടിക്ക് വേണ്ടി സി.പി.എം അനുഭാവികളായ പോലീസുകാര്‍പോലും വ്രതാനുഷ്ഠാനത്തോടെ നില്‍ക്കുന്ന കേരളത്തില്‍ സോമയാഗം കാണാന്‍ പോയതിന്റെ പേരില്‍ ഒരു
പോലീസുകാരനെതിരെ അന്വേഷണവും നടപടിയും നടക്കുന്നത് ഇന്ത്യയില്‍ തന്നെ ആദ്യത്തെ സംഭവമാണെന്നും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നതായും സോമയാഗസമിതി ഭാരവാഹികള്‍ പറഞ്ഞു.
ആയിരത്തിലേറെ വേദികളില്‍ മനശാസ്ത്രസംബന്ധമായ ക്ലാസുകളെടുത്ത, മികച്ച പോലീസ് ഉദ്യോഗസ്ഥനെ വ്യക്തിവിദ്വേഷത്തിന്റെ പേരില്‍ പീഡിപ്പിക്കാനുള്ള സി.പി.എം നീക്കം ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുന്നതാണെന്ന് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ പറയുന്നു.
ശബരിമലയില്‍ സ്ത്രീകളെ കയറ്റാന്‍ ശ്രമിച്ച് തിരിച്ചടി ഏറ്റുവാങ്ങേണ്ടിവന്നതിന് സമാനമായ സംഭവമായി ഇത് മാറുമെന്നും അദ്ദേഹം പറഞ്ഞു.