ചെറുതാഴത്ത് ചീരകൃഷി വിളവെടുപ്പ്

പിലാത്തറ: ചെറുതാഴം ഗ്രാമപഞ്ചായത്ത് ഓഫീസ് സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി ഗേറ്റിന് ഇരുവശവും കൃഷി ചെയ്ത ചീര വിളവെടുത്തു.

വിളവെടുത്ത ചീരയില അടുത്ത ദിവസങ്ങളില്‍ അംഗന്‍വാടിയിലെ കുട്ടികളുടെ ഭക്ഷണത്തില്‍ ഉപയോഗപ്പെടുത്തും.

സ്മാര്‍ട്ട് കൃഷിഭവന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പഞ്ചായത്ത് ഗേറ്റിന് ഇരുവശവും സൗന്ദര്യവല്‍ക്കരണത്തിന്റ ഭാഗമായി ചെറുതാഴം കാര്‍ഷിക കര്‍മ്മസേനയുടെ നേതൃത്വത്തില്‍ മാതൃകാ പ്രദര്‍ശന കൃഷി ചെയ്ത രേണുശ്രീ എന്ന ഇനം അത്യുല്പാദന ശേഷിയുള്ള ചീരയാണ് വിളവെടുപ്പ് നടത്തിയത്.

ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരന്‍ വിളവെടുപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു.

വൈസ് പ്രസിഡന്റ് പി.പി.രോഹിണി അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ എം.ടി.സബിത, കൃഷി ഓഫീസര്‍ ജയരാജന്‍ നായര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം. കുഞ്ഞിക്കണ്ണന്‍, ടി.വി കുഞ്ഞിക്കണ്ണന്‍, ടി.പി.സരിത, കെ.ബിന്ദു, യു.രാമചന്ദ്രന്‍, യു.രാധ, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ രമേശന്‍ പേരുല്‍ കൃഷി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.