സര്‍ക്കാര്‍ ഇടതുപക്ഷ നയങ്ങളില്‍ നിന്ന് വ്യതിചലിക്കരുത്: എ.കെ.എസ്.ടി.യു

തളിപ്പറമ്പ്:പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കല്‍, ഡി.എ കുടിശിക അനുവദിക്കല്‍, ശമ്പള പരിഷ്‌കരണം തുടങ്ങിയ കാര്യങ്ങളില്‍ ഇടതുപക്ഷ സര്‍ക്കാര്‍ പ്രഖ്യാപിത നയങ്ങളില്‍ നിന്ന് വ്യതിചലിക്കരുതെന്ന് എ.കെ.എസ്.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.കെ ജയകൃഷ്ണന്‍ ആവശ്യപ്പെട്ടു.

ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (എ.കെ.എസ്.ടി.യു) ജില്ലാ സമ്മേളനം തളിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ രംഗത്തെ കേന്ദ്രവിഷ്‌കൃത പദ്ധതികള്‍ക്കുള്ള ഫണ്ടുകള്‍ നിബന്ധനകളില്ലാതെ അനുവദിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

സമഗ്രമായ പരീക്ഷ പരിഷ്‌കരണം യാഥാര്‍ഥ്യമാക്കുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ചു പഴയ പെന്‍ഷന്‍ പുനഃസ്ഥാപിക്കുക, സ്‌കൂളുകളിലെ ഭിന്നശേഷി നിയമനത്തില്‍ വ്യക്തത വരുത്തി അധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കുക,
മതിയായ എണ്ണം കുട്ടികളില്ലാത്ത വിദ്യാലയങ്ങളിലെ നിയമനങ്ങള്‍ സ്ഥിരപ്പെടുത്തുക, ആനുകൂല്യങ്ങള്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

വിവിധ ആവശ്യങ്ങളുന്നയിച്ച് ഈ മാസം 22 ന് നടക്കുന്ന സൂചനാ പണിമുടക്ക് വിജയിപ്പിക്കണമെന്നും അക്കിപ്പറമ്പ് യു.പി സ്‌കൂളിലെ എന്‍.സി മമ്മൂട്ടി മാസ്റ്റര്‍-എ.ആര്‍.സി നഗറില്‍ ചേര്‍ന്ന സമ്മേളനം അഭ്യര്‍ഥിച്ചു.

സംഘാടക സമിതി ചെയര്‍മാന്‍ പി.കെ മുജീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.രാധാകൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ടി. ലിജിന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

ജില്ലാ ജോ.സെക്രട്ടറിമാരായ എന്‍.സി.നമിത രക്തസാക്ഷി പ്രമേയവും കെ.എന്‍.വിനോദ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.

മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എം.മഹേഷ് കുമാര്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സുനില്‍കുമാര്‍, ജോ.കൗണ്‍സില്‍ ജില്ലാ സെക്രട്ടറി കെ. റോയ് ജോസഫ് പ്രസംഗിച്ചു.

ജില്ലാ പ്രസിഡന്റ് എസ്.എ.ജീവാനന്ദ് പതാക ഉയര്‍ത്തി. ജില്ലാ വൈസ് പ്രസിഡന്റ് ശൈലജ വരയില്‍ സ്വാഗതവും പി.എസ് അഖില്‍ നന്ദിയും പറഞ്ഞു.

ഉച്ചക്ക് ശേഷം നടന്ന യാത്രയയപ്പ് സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.

എസ്.എ ജീവാനന്ദ് അധ്യക്ഷത വഹിച്ചു. സി.പി.ഐ തളിപ്പറമ്പ് മണ്ഡലം സെക്രട്ടേറിയറ്റ് അംഗം സി.ലക്ഷ്മണന്‍, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി ടി.വി നാരായണന്‍, എസ്.എസ്.പി.സി സെക്രട്ടറി കെ.സജീവന്‍, ജില്ലാ ജോ.സക്രട്ടറി കെ. രാജീവ്,

എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി പി.എ.ഇസ്മഈല്‍, ഡോ.പി. കെ സബിത്ത്, ഡോ. എം.ലളിത, എം.സുനില്‍കുമാര്‍, പ്രമീള ചന്ദ്രോത്ത് എന്നിവര്‍ പ്രസംഗിച്ചു. വി.രാധാകൃഷ്ണന്‍ സ്വാഗതവും സംസ്ഥാന കൗണ്‍സില്‍ അംഗം വി.വി.ബിജിത നന്ദിയും പറഞ്ഞു.