ശ്രീകണ്ഠപുരം നഗരസഭയില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു.

ശ്രീകണ്ഠപുരം: ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ശ്രീകണ്ഠപുരം നഗരസഭ ഹാളില്‍ നടന്ന കൗണ്‍സില്‍ യോഗം അലങ്കോലപ്പെടുത്തി.

ചെയര്‍പേഴ്‌സന്റെ ക്യാബിനു മുന്‍പില്‍ കയറി മുദ്രാവാക്യം വിളിച്ച DYFI കാരോടൊപ്പം ചേര്‍ന്ന് കൗണ്‍സില്‍ യോഗം തടസ്സപ്പെടുത്തിയ പ്രതിപക്ഷ കൗണ്‍സില്‍മാരെ ഇന്നത്തെ കൌണ്‍സില്‍ യോഗത്തില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തു.

ആകെ 28 വിഷയങ്ങളാണ് ഇന്നത്തെ കൗണ്‍സില്‍ യോഗത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ ആദ്യത്തെ 12 അജണ്ട പാസാക്കിയതിനു ശേഷം 13 മത്തെ അജണ്ട ചര്‍ച്ചയ്‌ക്കെടുത്തപ്പോഴാണ് ബഹളം ആരംഭിച്ചത്.

14-ാം വാര്‍ഡിലെ ഒരു റോഡിനു കക്കാടുവയല്‍ പള്ളിയറ പുതിയ ഭഗവതികാവ് റോഡ് എന്ന് പുനര്‍നാമകരണം ചെയുന്ന വിഷയത്തില്‍ എതിര്‍പ്പറിയിച്ചുകൊണ്ടാണ് DYFI ക്കാര്‍ കൗണ്‍സില്‍ ഹാളിലേക്ക് തള്ളിക്കയറിയത്.

ഇവരോടൊപ്പംചേര്‍ന്നു കൗണ്‍സില്‍ യോഗം തടസപ്പെടുത്തിയതിനാണ് കൗണ്‍സില്‍മാരെ സസ്‌പെന്‍ഡ് ചെയ്തത്.

14-ാം വാര്‍ഡ് ഗ്രാമസഭ ഐകകണ്‌ഠേന പാസാക്കിയതനുസരിച്ചാണ് റോഡിന്റെ പുനര്‍നാമകരണം നടത്തിയത്.

മുനിസിപ്പല്‍ ചട്ടം 379/43/1 ല്‍ പറയുന്നത് വാര്‍ഡ് സഭയുടെ തീരുമാനപ്രകാരം റോഡിന്റെ പേര് പുനര്‍നാമകരണം ചെയ്യാമെന്ന്.

14-ാം വാര്‍ഡ് സഭയില്‍ കോറം തികയാന്‍ 92 അംഗങ്ങള്‍ മാത്രം മതി. എന്നാല്‍ വാര്‍ഡ് സഭയില്‍ പങ്കെടുത്ത 114 പേരും ഒന്നിച്ചാണ് പുനര്‍നാമകരണ തീരുമാനമെടുത്തത്.

പള്ളിയറ പുതിയ ഭഗവതിക്കാവ് എന്ന പേര് റോഡിനിരുവശത്തും താമസിക്കുന്നവരുടെ സാംസ്‌കാരിക, സാമുദായിക, വൈകാരിക വികാരമായതിനാലാണ് പ്രദേശ വാസികള്‍ റോഡുമായി യാതൊരു ബന്ധവുമില്ലാത്ത AKG കോര്‍ണര്‍ എന്ന പേര് മാറ്റി പുനര്‍ നാമകരണം ചെയ്യുവാന്‍ വാര്‍ഡ് സാഭയില്‍ തീരുമാനമെടുത്തത്.

വാര്‍ഡ് സഭ തീരുമാനം നടപ്പാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടു മുനിസിപ്പാലിറ്റിക്ക് നല്‍കിയ നിവേദനത്തില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി മെമ്പര്‍മ്മാര്‍ ഉള്‍പ്പെടെ ഒപ്പുവെച്ചിട്ടുണ്ട്.

2022-23 പദ്ധതി വര്‍ഷത്തില്‍ ശ്രീകണ്ഠപുരം നഗരസഭയ്ക്ക് അനുവദിച്ച 12 കോടി രൂപയില്‍ 4 കോടി രൂപ വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടി പുന:പരിശോദിക്കണം എന്നാവശ്യപെട്ടു ഭരണപക്ഷ

മെമ്പര്‍മാര്‍ അവതരിപ്പിച്ച പ്രമേയത്തില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് DYFI കാരോടൊപ്പം ചേര്‍ന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാരും യോഗം അലങ്കോലപ്പെടുത്തിയത്.

റോഡ് പുനര്‍ നാമകരണ തീരുമാനമെടുത്ത ഗ്രാമസഭയില്‍ SES കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ അടക്കമുള്ള പൗര പ്രമുഖരും സിപിഎം ബ്രാഞ്ച് കമ്മിറ്റി മെമ്പര്‍മാര്‍ ഉള്‍പ്പെടെ പങ്കെടുത്തിരുന്നു.

കൗണ്‍സില്‍ യോഗം തടസ്സപ്പെടുത്തിയ DYFI ക്കാരെ പോലീസ് നീക്കം ചെയ്തു. യോഗത്തിലെ മുഴുവന്‍ അജണ്ടകളും വായിച്ചു പാസ്സാക്കിയതിനു ശേഷം ചെയര്‍പേഴ്‌സണ്‍ കൗണ്‍സില്‍ യോഗം അവസാനിച്ചതായി അറിയിച്ചു.

കുറച്ചുനേരം മുദ്രവാക്യം വിളിച്ച പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ചെയര്‍പേഴ്‌സനേയും 14 വാര്‍ഡ് കൗണ്‍സിലര്‍ അടക്കമുള്ള ഭരണപക്ഷ കൗണ്‌സിലര്‍മാരെ തെരുവില്‍ നേരിടുമെന്ന ഭീക്ഷണി മുഴക്കികൊണ്ടാണ് ഇറങ്ങി പോയത്.

കയ്യും വെട്ടും കാലും വെട്ടും തലയും വെട്ടും എന്ന മുദ്രാവാക്യം വിളിച്ചാണ് DYFI ക്കാരും പ്രതിപക്ഷ കൗണ്‍സില്‍മാരും യോഗം തടസപ്പെടുത്തിയത്.

അഴീക്കോട് MLA കെ വി സുമേഷിന്റെ െ്രെഡവര്‍ അടക്കം കൗണ്‍സില്‍ യോഗം തടസപ്പെടുത്താന്‍ ഉണ്ടായിരുന്നു.

കൗണ്‍സില്‍ യോഗം അലങ്കോലപ്പെടുത്തിയ DYFI കാരുടെയും പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെയും നടപടിയില്‍ കൗണ്‍സില്‍

ഹാളില്‍ ചേര്‍ന്ന യുഡിഎഫ് പാര്‍ലിമെന്ററി പാര്‍ട്ടി യോഗം ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തി.