എസ്.എസ്.എഫ് തളിപ്പറമ്പ് ഡിവിഷന്‍ സാഹിത്യോല്‍സവ്-ചപ്പാരപ്പടവ് സെക്ടര്‍ ചാമ്പ്യന്‍മാര്‍.
തളിപ്പറമ്പ്: എസ്.എസ്.എഫ് തളിപ്പറമ്പ് ഡിവിഷന്‍ മുപ്പതാമത് എഡിഷന്‍ സാഹിത്യോത്സവില്‍ ചപ്പാരപ്പടവ് സെക്ടര്‍ ചാമ്പ്യന്‍മാരായി.
പൂവ്വം സെക്ടര്‍, തളിപ്പറമ്പ് സെക്ടര്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
കലാപ്രതിഭയായി ഷുഐബ് എം ഏഴോം, സര്‍ഗപ്രതിഭയായി അഹമ്മദ് റഷീഖ് ചൊറുക്കള എന്നിവരെ തെരെഞ്ഞെടുത്തു.
ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് രാധാ ക്യഷ്ണന്‍ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു.
അലിക്കുഞ്ഞി ദാരിമി എരുവാട്ടി പ്രാര്‍ത്ഥന നടത്തി.
സി.എന്‍.ജാഫര്‍ സാഹിത്യ പ്രഭാഷണം നടത്തി.
സമാപന സമ്മേളനം കെ.പി അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം ഉദ്ഘാടനം ചെയ്തു. അനസ് അമാനി പുഷ്പഗിരി അനുമോദന പ്രഭാഷണം നടത്തി.
അബ്ദുല്‍ ഹകീം സഅദി വിജയികളെ പ്രഖ്യാപിച്ചു.
ബി.എ.അലി മൊഗ്രാല്‍, കെ.വി.അബ്ദുള്‍ ഹകീം സഖാഫി, പി.എ.മുനീര്‍ ഇര്‍ഫാനി, ബി.എ. അജീര്‍ സഖാഫി, എം.അബ്ദു റഹ്‌മാന്‍, എം.പി ബാസിത് അമാനി,
കെ.പി.അബ്ദുല്‍ ജബ്ബാര്‍ ഹാജി, കെ.വി.മുഹമ്മദ് കുഞ്ഞി, പി.ഷംസുദ്ദീന്‍ സഖാഫി, എ.വി.അബ്ദുറഹ്‌മാന്‍ ഹിശാമി, സി.മന്‍സൂര്‍ അന്‍സാരി, റെസീന്‍ അബ്ദുല്ല, അബ്ദുറഹ്‌മാന്‍ സഖാഫി എന്നിവര്‍ പ്രസംഗിച്ചു.
