ചെറുതാഴത്ത് തെരുവ്‌നായ്ക്കള്‍ 10 വയസുകാരിയെ ആക്രമിച്ചു

പിലാത്തറ: ചെറുതാഴത്ത് തെരുവ്‌നായ്ക്കള്‍ 10 വയസുകാരിയെ ആക്രമിച്ചു.

സിറാജുല്‍ ഇസ്ലാം മദ്രസ വിദ്യാര്‍ത്ഥിനിയായ ആയിഷ അബ്ദുല്‍ ഫത്താഹിനാണ് പരിക്കേറ്റത്.

കുട്ടിയെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.

ഇന്ന് രാവിലെ മദ്രസയിലേക്ക് പോകവെ ഭാരത് റോഡില്‍ വെച്ചായിരുന്നു ആക്രമം.

മേരിമാതാ സ്‌ക്കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

പിലാത്തറ ജുമാഅത്ത് കമ്മറ്റി സെക്രട്ടെറി താജുദ്ദീന്‍ സാഹിബിന്റെ ശ്രദ്ധയില്‍ പെട്ടത്‌കൊണ്ട് മാത്രമാണ് കുട്ടിയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്.