ഭീരുവായ പിണറായിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം തുടരുമെന്ന് സുദീപ് ജയിംസ്.
തളിപ്പറമ്പ്: നികുതി ഭീകരത കൊണ്ട് സാധാരണക്കാരന്റെ ജനജീവിതത്തെ ദുസ്സഹമാക്കിയ മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധത്തെ തടയാന്‍ പ്രതിഷേധിക്കുന്ന ആളുകളുടെ
നേരെ വാഹനം ഓടിച്ച് കൊലപ്പെടുത്താന്‍ നോക്കിയാലും, ഓടുന്ന വാഹനത്തില്‍ നിന്ന് ലാത്തി കൊണ്ടടിച്ച് ആക്രമിക്കാന്‍ ശ്രമിച്ചാലും കേരളത്തിലെ മുഴുവന്‍
പോലീസിനെ മുന്‍നിര്‍ത്തി പ്രതിഷേധങ്ങളെ പ്രതിരോധിക്കാന്‍ നോക്കിയാലും ജനാധിപത്യ അവകാശങ്ങളെ ചവിട്ടി മെതിച്ചുകൊണ്ട് ഭീരുവിനെപ്പോലെ
സഞ്ചരിക്കുന്ന പിണറായി വിജയനെതിരെയുള്ള പ്രതിഷേധ സമരങ്ങളില്‍ നിന്ന് ഒരിഞ്ചുപോലും യൂത്ത് കോണ്‍ഗ്രസ് പുറകോട്ട് പോകില്ലെന്നും, വര്‍ദ്ധിത വീര്യത്തോടെ
പിണറായി വിജയന് ഉള്ള പോരാട്ടം തുടരുമെന്നും ജില്ല യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സുദീപ് ജെയിംസ് പ്രസ്താവനയില്‍.
പറഞ്ഞു. മുഖ്യമന്ത്രി സഞ്ചരിക്കുന്ന വഴിയില്‍ മറ്റാര്‍ക്കും സഞ്ചാര സ്വാതന്ത്ര്യം നല്കാതിയും പൗരന്മാരുടെ അവകാശങ്ങളെ അട്ടിമറിച്ചും, യൂത്ത് കോണ്‍ഗ്രസ്
പ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രി വരുന്ന ദിവസം കോളേജില്‍ പോകാനും മറ്റ് ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങാനും പോലുമുള്ള അവകാശം പോലീസ് നിഷേധിക്കുകയാണ്.
മുഖ്യമന്ത്രിയെ പ്രീതിപ്പെടുത്താന്‍ കണ്ണൂരിലെ പോലീസ് നടത്തുന്ന ഈ കിരാത നടപടികളെ നിയമപരമായും രാഷ്ട്രീയപരമായി നേരിടും.രാജാവിനെക്കാള്‍ വലിയ
രാജഭക്തി കാണിക്കുന്ന ചില ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ പോലീസിനെ തലപ്പത്തുള്ളത്, അത്തരക്കാരെ അവര്‍
അര്‍ഹിക്കുന്ന രീതിയില്‍ തന്നെ നേരിടാന്‍ യൂത്ത് കോണ്‍ഗ്രസ് തയ്യാറാകുമെന്നും സുദീപ് ജെയിംസ് പ്രസ്താവനയില്‍ പറഞ്ഞു.
