മൂന്ന് മക്കളെ കൊലപ്പെടുത്തി അമ്മയും രണ്ടാം ഭര്‍ത്താവും ആത്മഹത്യ ചെയ്തു.

ചെറുപുഴ: മൂന്ന് മക്കളെ കൊലപ്പെടുത്തി അമ്മയും രണ്ടാം ഭര്‍ത്താവും ആത്മഹത്യ ചെയ്തു.

ചെറുപുഴ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വാച്ചാലിലാണ് സംഭവം.

ഷാജി-ശ്രീജ ദമ്പതികളാണ് ശ്രീജയുടെ ആദ്യ വിവാഹത്തിലെ മക്കളായ സൂരജ് (12),സുജിന്‍ (10),സുരഭി (8) എന്നീ കുട്ടികളെ സ്റ്റെയര്‍ കേസില്‍ കെട്ടിതൂക്കി കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്.

മെയ് 16 നാണ് ഇരുവരം വിവാഹിതരായത്. ഷാജിക്ക് വേറെ ഭാര്യയും രണ്ട് മക്കളുമുണ്ട്.

അകത്തുനിന്ന് പൂട്ടിയ വാതില്‍ പോലീസെത്തി ബലമായി തുറക്കുകയായിരുന്നു.

മക്കളെ കൊലപ്പെടുത്തിയ ശേഷം ഇരുവരും തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് നിഗമനം.

പയ്യന്നൂര്‍ ഡി.വൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്‍, ചെറുപുഴ എസ്.ഐ എം.പി.ഷാജി എന്നിവരുള്‍പ്പെടെ പോലീസ് സംഘം സ്ഥലത്തുണ്ട്.