മരിച്ചത് മുറിയാത്തോട് താമസിക്കുന്ന തമിഴ്‌നാട് സ്വദേശി-രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ ലോഡ്ജിലാണ് മരിച്ചത്.

തളിപ്പറമ്പ്: രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ ലോഡ്ജില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി.

പട്ടുവം കുഞ്ഞിമുറ്റം ലക്ഷംവീട് കോളനിക്ക് സമീപത്തെ രേവതി ഭവനില്‍ സുദലയാണ്ടി എന്ന കണ്ണന്‍ (53) തമിഴ്‌നാട് സ്വദേശിയാണ് ടൈല്‍സ് പണിക്കാരനാണ്.

ഭാര്യ: പരേതയായ ശക്തി ദേവി. മകന്‍: ആകാശ് എന്ന മുത്തു. മകള്‍: രേവതി.

ഇന്നലെ മുറിയെടുത്ത ഇയാളെ മുറിയില്‍ അവശനിലയില്‍ കണ്ടതിനെ തുടര്‍ന്ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.