ചിറകുകള്‍ സമ്മര്‍ക്യാമ്പ് സംഘടിപ്പിച്ചു-സദാശിവന്‍ ഇരിങ്ങല്‍ ഉദ്ഘാടനം ചെയ്തു.
പരിയാരം: പരിയാരത്തെ നവമാധ്യമക്കൂട്ടായ്മയായ ‘ചിറകുകള്‍ ‘ സംഘടിപ്പിച്ച കുട്ടികളുടെ സമ്മര്‍ക്യാമ്പ് എഴുത്തുകാരന്‍ സദാശിവന്‍ ഇരിങ്ങല്‍ ഉദ്ഘാടനം ചെയ്തു.
പി.ധനേഷ് അധ്യക്ഷത വഹിച്ചു.
വി.ഗോപിനാഥന്‍ മാസ്റ്റര്‍, ജീവാനന്ദ് മാസ്റ്റര്‍, ശോഭിത്ത് പരിയാരം തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ നയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഇ.സി.മല്ലിക സമ്മാനദാനം നിര്‍വഹിച്ചു.
സമാപന ചടങ്ങില്‍ ഗ്രാമ പഞ്ചായത്തംഗം ദൃശ്യ ദിനേശന്‍ അധ്യക്ഷത വഹിച്ചു.
മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീദേവി സംബന്ധിച്ചു.
ഷീജ വിജീഷ് സ്വാഗതവും ഷീബ രമേഷ് നന്ദിയും പറഞ്ഞു.
അഞ്ച് വയസ്സു മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി പരിയാരം ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍
സംഘടിപ്പിച്ച ക്യാമ്പില്‍ നൂറോളം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.