സ്വാമി ആനന്ദതീര്‍ത്ഥന് വെങ്കലശില്‍പ്പമൊരുങ്ങുന്നു-

ധനഞ്ജയന്‍ പയ്യന്നൂര്‍

പയ്യന്നൂര്‍: സ്വാമി ആനന്ദതീര്‍ത്ഥന് വെങ്കലശില്പമൊരുങ്ങുന്നു.

ശ്രീനാരായണ ഗുരുവിന്റെ അന്തിമ സന്യാസിശിഷ്യനും മഹാത്മജിയുടെ യഥാര്‍ത്ഥ അനുയായിയും നവോത്ഥാന

നായകനുമായ സ്വാമി ആനന്ദതീര്‍ത്ഥന്‍ 1931-ല്‍ പയ്യന്നൂരിലെ മൂരികൊവ്വലില്‍ സ്ഥാപിച്ച ശ്രീനാരായണ വിദ്യാലയത്തിലെ

ആനന്ദതീര്‍ത്ഥന്റ സമാധിമണ്ഡപത്തിലേക്കാണ് ഏഴടി ഉയരമുള്ള വെങ്കല ശില്പം ഒരുങ്ങുന്നത്.

കേരളത്തില്‍ ആദ്യമായാണ് ശില്‍രപ്പ നിര്‍മ്മാണത്തിനാവശ്യമായ വെങ്കലം ജനങ്ങളില്‍ നിന്ന് ശേഖരിക്കുന്നത്.

പഴയ വെങ്കല പാത്രങ്ങളും മറ്റും ശേഖരിച്ചാണ് ആനന്ദ തീര്‍ത്ഥന്റ ശില്പം പൂര്‍ത്തിയാക്കിയത്.

കൂടാതെ മഹാത്മജി ആശ്രമം സന്ദര്‍ശിച്ച വേളയില്‍ നട്ട മാവിന്‍ ചുവട്ടില്‍ മഹാത്മജിയുടെ ചിതാഭസ്മം സൂക്ഷിച്ച തറയുടെ മുകളില്‍ മഹാത്മജിയുടെ വെങ്കല ശില്പ്പവും സ്ഥാപിക്കുന്നുണ്ട്.

കെ.വിനേഷ്, വി.രതീഷ്, പി.മിഥുന്‍, കെ.സുരേശന്‍, പി.ശ്രീകുമാര്‍ എന്നിവര്‍ ശില്‍പ്പ നിര്‍മ്മാണത്തില്‍ സഹായികളായി.