പൊട്ടക്കിണറില്‍ വീണ ആടിനെ പെരിങ്ങോം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.
ചിറ്റാരിക്കാല്‍: പൊട്ടക്കിണറില്‍ വീണ ആടിനെ അഗ്നിരക്ഷാസേന അതിസാഹസികമായി രക്ഷപ്പെടുത്തി.
പെരിങ്ങോം സ്റ്റേഷന്‍ പരിധിയില്‍ ഈസ്റ്റ് എളേരി പഞ്ചായത്ത് വാര്‍ഡ് 16 ലെ ചിറ്റാരിക്കല്‍ കാരയിലാണ് സംഭവം.
കിഴക്കേടത്ത് വര്‍ക്കി എന്നയാളുടെ 8 മാസം പ്രായമായ ആടാണ് അതദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള റബ്ബര്‍ തോട്ടത്തിലെ കിണറില്‍ വീണത്.
55 അടി ആഴവും പടവുകളില്ലാത്തതും ആള്‍മറയില്ലാത്തതുമായ കാടുമൂടിയ കിണറിലാണ് ആട് വീണത്.
ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍ പി.രാഗേഷ് ചെയര്‍നോട്ടിന്റെ സഹായത്തോടെ കിണറ്റിലിറങ്ങിയാണ് ആടിനെ റെസ്‌ക്യൂ നെറ്റില്‍ കയറ്റി പുറത്തെത്തിച്ചത്.
സ്‌റ്റേഷന്‍ ഓഫീസര്‍ പി.വി അശോകന്റെ നേതൃത്വത്തില്‍ കെ.സുനില്‍കുമാര്‍, എം.ജയേഷ് കുമാര്‍ , കെ.എം.രാജേഷ്, വി.വി.വിനീഷ് ഹോംഗാര്‍ഡ് കെ ദിനേശന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.