സ്വച്ഛതാ റാലിയും ശുചീകരണവുമായി തളിപ്പറമ്പ് നഗരസഭ.
തളിപ്പറമ്പ്: സ്വച്ഛ് അമൃത് മഹോത്സവത്തിന്റെ ഭാഗമായി തളിപ്പറമ്പ് നഗരസഭയുടെ ആഭിമുഖ്യത്തില്‍ സ്മാര്‍ട്ട് തളിപ്പറമ്പ് സ്വച്ഛതാ എന്ന പേരില്‍ സ്വച്ഛതാ റാലിയും ശുചീകരണവും നടന്നു.
തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായിയുടെ അധ്യക്ഷതയില്‍ നഗരസഭ ശുചിത്വ അംബാസിഡര്‍ സന്തോഷ് കീഴാറ്റൂര്‍ റാലി ഫളാഗ് ഓഫ് ചെയ്തു.
കാക്കത്തോട് ബസ്റ്റാന്റ് മുതല്‍ രാജരാജേശ്വര ക്ഷേത്ര പരിസരം വരെ നടന്ന റാലിയില്‍ മൂത്തേടത്ത് ഹയര്‍ സെക്കന്ററി സ്‌കൂള്‍, ടാഗോര്‍ ഗവ.ഹയര്‍ സെക്കന്ററി, സീതിസാഹിബ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നീ വിദ്യാലയങ്ങളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, ഹരിത കര്‍മസേന, യുവജന സംഘടന പ്രതിനിധികള്‍, കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ റാലിയില്‍ പങ്കെടുത്തു.
രാജരാജേശ്വര ക്ഷേത്ര പരിസരം കേന്ദ്രീകരിച്ചു നടന്ന ശുചീകരണപ്രവര്‍ത്തന പരിപാടി വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പദ്മനാഭന്റെ അധ്യക്ഷതയില്‍ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കോങ്ങായി ഉദ്ഘാടനം ചെയ്തു.
ശുചിത്വ അംബാസിഡര്‍ സിനിമാ താരം സന്തോഷ് കീഴാറ്റൂര്‍ ശുചിത്വ സന്ദേശം വായിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.നബീസബീവി, പൊതുമരാമത്ത് സ്റ്റാംന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.പി.മുഹമ്മദ് നിസാര്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.പി.ഖദീജ, കൗണ്‍സിലര്‍ ഒ. സുഭാഗ്യം എന്നിവര്‍ പ്രസംഗിച്ചു.
നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.അബ്ദുല്‍ സത്താര്‍ സ്വാഗതവും റവന്യു സുപ്രണ്ട് ടി.ടി.സജീവ് കുമാര്‍ നന്ദിയും പറഞ്ഞു. കൗണ്‍സിലര്‍മാരായ പി.ഗോപിനാഥന്‍, കെ.എം.മുഹമ്മദ് കുഞ്ഞി, സി.സിറാജ്, ഷൈനി, സി.സുരേഷ് കുമാര്‍, കെ.രമേശന്‍,
സി.പി.മനോജ്, ടി.മുനീറ, എം.സജ്‌ന, പി.കെ.റസിയ, സജീറ, നിര്‍മല്‍ ഭാരത് ട്രസ്റ്റ് ചെയര്‍മാന്‍ ഫഹദ്, ജെ.എച്ച്.ഐമാരായ അബ്ദുല്‍ റഹ്മാന്‍, ബിജോ പി ജോസഫ്, അര്‍ച്ചന, റഹിയ, ദീപ, രേഷ്മ, മെമ്പര്‍ സെക്രട്ടറി സൂരജ്, ക്ലാര്‍ക്ക് ഷാജി എന്നിവര്‍ ശുചീകരണത്തിന് ഗ്രൂപ്പ് തിരിഞ്ഞ് നേതൃത്വം നല്‍കി.