സാന്ത്വനകേന്ദ്രം ഉദ്ഘാടനം: മധുരപലഹാര പൊതികള്‍ സമ്മാനിച്ചു.
പരിയാരം: എസ്.വൈ.എസ് സാന്ത്വന കേന്ദ്രം ഉദ്ഘാടനത്തിന് മുന്നോടിയായി പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും മധുരപലഹാര പൊതികള്‍ സമ്മാനിച്ചു.
ഉദ്ഘാടനത്തോടനുബദ്ധിച്ച് മെഡിക്കല്‍ കോളേജിന് കസേരകളും മോര്‍ച്ചറിക്ക് മുന്നില്‍ വാട്ടര്‍കൂളറും സമര്‍പ്പിക്കുന്നുണ്ട്.
പരിപാടിക്ക് റഫീഖ് അമാനി തട്ടുമ്മല്‍, എ.ബി.സി. ബഷീര്‍, അഫ്‌സല്‍ അമാനി എന്നിവര്‍ നേതൃത്വം നല്‍കി.