പരിയാരം മെഡിക്കല്‍ കോളേജിന് എസ്.വൈ.എസ്. കണ്ണൂര്‍ ജില്ലാ കമ്മിറ്റി വീല്‍ ചെയറുകള്‍ കൈമാറി.
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് എസ്.വൈ.എസ് അബുദാബി കണ്ണൂര്‍ ജില്ലാ കമ്മറ്റി സ്‌പോണ്‍സര്‍ ചെയ്ത പത്ത് വീല്‍ചെയറുകള്‍ മെഡിക്കല്‍ കോളജിന് കൈമാറി.
മെഡിക്കല്‍ കോളജില്‍ നടന്ന പരിപാടിയില്‍ ഐ.സി.എഫ് പ്രസിഡണ്ട് മുസ്തഫ ദാരിമി കടാങ്കോടില്‍ നിന്നും മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ:കെ.സുദീപ് വീല്‍ചെയറുകള്‍ ഏറ്റുവാങ്ങി.
മെഡിക്കല്‍ കോളേജില്‍ കൊറോണ അടക്കമുള്ള പ്രതിസന്ധിഘട്ടങ്ങളില്‍ എസ് വൈ എസ് സാന്ത്വനം പ്രവര്‍ത്തകര്‍ മികച്ച സേവനങ്ങളാണ് നടത്തിയത്.
സാന്ത്വന സേവന രംഗത്ത് ഇത് ഏറ്റവും നല്ല മാതൃകയാണെന്നും ചടങ്ങില്‍ സംസാരിച്ച സൂപ്രണ്ട് ഡോ:കെ.സുദീപ് പറഞ്ഞു.
എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഷീദ് മാസ്റ്റര്‍ നരിക്കോട് അദ്ധ്യക്ഷത വഹിച്ചു. എ.പി.അബ്ദുള്‍ സലാംഹാജി പാപ്പിനിശ്ശേരി, എം.വി.നാസര്‍ ഹാജി കുപ്പം, അമീര്‍ പഴയങ്ങാടി, അഷ്‌റഫ് ഹാജി എളമ്പേരംപാറ, മുഹമ്മദ് കണ്ണപുരം,
പി.അബ്ദുറസാഖ് സൈനി, അഷ്‌റഫ് പാലക്കോട്, ഷാഫി പട്ടുവം, മുനീര്‍ പുഴാതി, മുസ്തഫ ഹാജി ചൂട്ടാട്, മഹമ്മൂദ് ഹാജി മാട്ടൂല്‍, ഗഫൂര്‍ ഹാജി മുട്ടം,
മെഡിക്കല്‍ കോളേജിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ബി.ടി. മനോജ്, കാഷ്വാലിറ്റി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.വിമല്‍ റോഹന്‍, ആര്‍.എം.ഒ. ഡോ.എസ്.എം.സരിന്‍, നഴ്‌സിങ്ങ് സുപ്രണ്ടുമാരായ ഗീത, എമിലി എന്നിവര്‍ പങ്കെടുത്തു.
എസ് വൈ എസ് ജില്ലാ സാന്ത്വനം സെക്രട്ടറി മുഹമ്മദ് റഫീഖ് അമാനി തട്ടുമ്മല്‍ സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി സമീര്‍ ചെറുകുന്ന് നന്ദിയും പറഞ്ഞു.
