തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ബജറ്റില്‍ ഉല്‍പ്പാദന മേഖലക്കും പാര്‍പ്പിടമേഖലക്കും ഊന്നല്‍.

തളിപ്പറമ്പ്: ഉല്‍പ്പാദനമേഖലക്കും പാര്‍പ്പിടമേഖലക്കും ഊന്നല്‍ നല്‍കി തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. വൈസ് പ്രസിഡന്റ് അജേഷ് പൂവനാട്ട് അവതരിപ്പിച്ച ബജറ്റില്‍ രണ്ട് കോടി എട്ട്‌ലക്ഷം രൂപ ഉല്‍പ്പാദനമേഖലക്കും ഒരുകോടി അറുപത്തിയഞ്ച് ലക്ഷത്തി അന്‍പത്തിരണ്ടായിരം രൂപ പാര്‍പ്പിടമേഖലക്കും എഴുപത്‌ലക്ഷം വനിത ഘടകപദ്ധതിക്കും മുപ്പത്തിനാല് … Read More

ബ്ലോക്ക് പഞ്ചായത്തുകള്‍ പ്രവാസികളുടെ സമ്മേളനം വിളിച്ചു ചേര്‍ത്ത് പദ്ധതി ആവിഷ്‌ക്കരിക്കണം ഡോ.പി.പി.ബാലന്‍

തളിപ്പറമ്പ്: ബ്ലോക്ക് പഞ്ചായത്തുകള്‍ പ്രവാസികളുടെ സംരംഭക സമ്മേളനം വിളിച്ചു ചേര്‍ത്ത് പദ്ധതികള്‍ ആവിഷ്‌ക്കരിക്കണമെന്ന് കില മുന്‍ ഡയരക്ടര്‍ ഡോ. പി.പി. ബാലന്‍. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക ടൂറിസം വികസനത്തിനും ബ്ലോക്ക് പഞ്ചായത്തുകളും … Read More

കക്കൂസ് വിപ്ലവത്തിന് ജനം കൊടുത്ത തിരിച്ചടി-30 വര്‍ഷത്തിന് ശേഷം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തില്‍ ഭരണമാറ്റം.

നിര്‍മ്മാണം നടന്നുവരുന്ന കക്കൂസ് കോംപ്ലക്‌സ് തളിപ്പറമ്പ്: മുപ്പത് വര്‍ഷത്തെ ഭരണത്തിന് ശേഷം തളിപ്പറമ്പ് ബ്ലോക്ക്പഞ്ചായത്ത് യു.ഡി.എഫ് ഭരണത്തിലേക്ക്. 1995 മുതല്‍ 2025 വരെ ഭരിച്ച എല്‍.ഡിഎഫിനെ വീഴ്ത്തിയാണ് ബ്ലോക്ക്പഞ്ചായത്തില്‍ ആദ്യമായി യു.ഡി.എഫ് ഭരണത്തിലെത്തുന്നത്. നിലവിലുണ്ടായിരുന്ന സി.പി.എം പ്രാദേശികനേതാവ് സി.എം.കൃഷ്ണന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ … Read More

ബ്ലോക്ക് പഞ്ചായത്ത് പ്രതികാരമതിലുയര്‍ത്തി കാറ്റും വെളിച്ചവും നിഷേധിച്ചിട്ട് ഒരു വര്‍ഷം-

തളിപ്പറമ്പ്: വയോധികന്‍ ഉള്‍പ്പെടെയുള്ള കുടുംബത്തിന് എല്‍.ഡി.എഫ് ഗവണ്‍മെന്റ് പ്രതികാരമതില്‍ ഉയര്‍ത്തി കാറ്റും വെളിച്ചവും നിഷേധിച്ചിട്ട് ഒരു വര്‍ഷം തികയുന്നു. അപകടകരമായ മതില്‍ പൊളിച്ചുപണിയാന്‍ തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തില്‍ പരാതി നല്‍കതിയതിന്റെ വിരോധത്തിന് സി.പി.എം പ്രാദേശികനേതാവ് സി.എം.കൃഷ്ണന്റെ നേതൃത്വത്തിലുള്ള തളിപ്പറമ്പ് ബ്ലോക്ക് … Read More

പ്രതികാരമതില്‍-പരാതി കളക്ടര്‍ക്ക് അയക്കാന്‍ താലൂക്ക് വികസനസമിതി തീരുമാനിച്ചു-

തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ പ്രതികാരമതിലിനെതിരെയുള്ള പരാതി ജില്ലാ കളക്ടര്‍ക്ക് കൈമാറാന്‍ തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം തീരുമാനിച്ചു. പരാതിയില്‍ തളിപ്പറമ്പ് ആര്‍.ഡി.ഒ നേരിട്ട് സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. 40 വര്‍ഷം മുമ്പ് 1980-81 കാലത്ത് നിര്‍മ്മിച്ച മതില്‍ അപകടാവസ്ഥയിലായത് പൊളിച്ചുപണിയാന്‍ … Read More

താലൂക്ക് വികസനസമിതിക്ക് തെറ്റായവിവരം നല്‍കിയ ബ്ലോക്ക് പഞ്ചായത്ത് പ്രദേശവാസികളെ മോശക്കാരാക്കാന്‍ ശ്രമിക്കുന്നതായും പരാതി.

തളിപ്പറമ്പ്: താലൂക്ക് വികസനസമിതിക്ക് തെറ്റായ വിവരം സമര്‍പ്പിച്ച തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്, പ്രദേശവാസികളെ സമൂഹത്തിന് മുന്നില്‍ മോശക്കാരാക്കാനും ശ്രമിക്കുന്നതായി ആരോപണം. അമിതമായ ഉയരത്തില്‍ നിര്‍മ്മിച്ച പതികാരമതിലിന്റെ ഒരു കല്ല് എടുത്തുമാറ്റി ഉയരം കുറക്കണമെന്ന 2022 ഡിസംബര്‍ മാസത്തെ താലൂക്ക് വികസനസമിതി തീരുമാനം … Read More