കടക്കെണിയിലായ യുവതിക്ക് കൈത്താങ്ങായി മൂത്തേടത്ത് എന്‍ എസ് എസ് വളണ്ടിയര്‍മാരുടെ തട്ടുകട.

തളിപ്പറമ്പ്: എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്തിയ 1250 കുപ്പി ഹാന്‍ഡ്‌വാഷ് സുനിതയുടെ ജീവിതത്തിന് കൈത്താങ്ങായി. കരള്‍രോഗം ബാധിച്ച് ഭര്‍ത്താവ് മരണപ്പെട്ട കുറ്റിക്കോലെ നിര്‍ധന യുവതിക്ക് കരുതലായി തട്ടുകട സമ്മാനിച്ച് തളിപ്പറമ്പ് മൂത്തേടത്ത് എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ മാതൃകയായി. സ്വര്‍ണ്ണ … Read More

ഇര്‍ഫാന്റെ തളരാത്ത കാലുകള്‍ക്ക് നേട്ടം കൊയ്യാന്‍ നിസാര്‍ അബ്ദുള്‍റഹ്മാന്റെ സഹായഹസ്തം-

തളിപ്പറമ്പ്: ട്രാക്കില്‍ തിളങ്ങാന്‍ കേള്‍വിയും സംസാരക്കുറവും തടസമല്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ച എ.പി.ഇര്‍ഫാന് നിസാര്‍ അബ്ദുല്‍ റഹ്മാന്റെ സഹായ ഹസ്തം. 10,000 മീറ്റര്‍ ദീര്‍ഘദൂര ഓട്ട മത്സരത്തില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടിയ ഈ മിടുക്കന് ദേശീയ മല്‍സരത്തില്‍ പങ്കെടുക്കാന്‍ മധ്യപ്രദേശില്‍ … Read More

അശ്വജിത്തിന് മാതമംഗലം കൂട്ടായ്മയുടെ കൈത്താങ്ങ്-

മാതമംഗലം: മസ്‌കുലാര്‍ ഡിസ്‌ട്രോപിയ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പെരുവാമ്പയിലെ അശ്വജിത്തിന് മാതമംഗലം കൂട്ടായ്മയുടെ കൈത്താങ്ങ്. ചികിത്സാ സഹായം എരമം-കുറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍.രാമചന്ദ്രന്‍ കുടുംബത്തിന് കൈമാറി. പെരുവാമ്പ ദ്വീപിലെ 10 വയസുള്ള അശ്വജിത്ത് മസ്‌കുലാര്‍ ഡിസ്‌ട്രോപിയ ബാധിച്ച് ചികിത്സയിലാണ്. ആശുപത്രി ചികിത്സാ … Read More

സജിനയ്ക്ക് മാതമംഗലം കൂട്ടായ്മയുടെ സഹായഹസ്തം.

പിലാത്തറ: ജന്മനാ ബാധിച്ച എസ്എംഎ രോഗത്തോട് പൊരുതി ബിരുദപഠനം വരെയെത്തിയ സജിനയ്ക്ക് പഠനസഹായമെത്തിച്ച് മാതമംഗലം കൂട്ടായ്മ. കമ്പല്ലൂരിലെ പന്നിക്കോട്ട് പത്മിനിയുടെ മകള്‍ സജിന പിലാത്തറ വിളയാങ്കോട് വാദിഹുദ കോളേജിലെ രണ്ടാം വര്‍ഷ സെക്കോളജി വിദ്യാര്‍ത്ഥിയാണ്. ജന്‍മനാ എസ്എംഎ രോഗം ബാധിച്ച സജിനയുടെ … Read More

ഗിരീഷ് പൂക്കോത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഫലം കണ്ടു: നിത്യയുടെ വിവാഹം മംഗളകരമായി നടന്നു.

തളിപ്പറമ്പ്: കണ്ടന്തള്ളി ശ്രീകൃഷ്ണ പാര്‍ത്ഥസാരഥി ക്ഷേത്രം. ഞായറാഴ്ച പകല്‍ 11.33 നും 12. 34 നും ഇടയിലുള്ള ശുഭമുഹൂര്‍ത്തം. കല്യാശ്ശേരിയിലെ കല്ലായി വീട്ടിലെ നിത്യ വിജയന്റെ കഴുത്തില്‍ പിണറായി വെണ്ടുട്ടായിലെ ഷൈജു താലിചാര്‍ത്തിയപ്പോള്‍ നിത്യയുടെ രക്ഷിതാക്കളുടെ കണ്ണുകളില്‍ കണ്ണീര്‍ പൊടിഞ്ഞു. ആനന്ദ … Read More

കുരുന്നുകള്‍ക്ക് കരുതലായി മൂത്തേടത്ത് എന്‍ എസ് എസ് വളണ്ടിയര്‍മാര്‍

തളിപ്പറമ്പ്: കുറ്റിക്കോല്‍ അംഗന്‍വാടിയിലെ കുരുന്നുകള്‍ക്ക് കരുതലായി മൂത്തേടത്ത് ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വ്വീസ് സ്‌കീം വളണ്ടിയര്‍മാരെത്തി. അംഗന്‍വാടികള്‍ വീണ്ടും പ്രവര്‍ത്തനസജ്ജമായ സാഹചര്യത്തില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും എന്‍ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പഠനോപകരണങ്ങള്‍ നല്കി. അംഗന്‍വാടിയിലേക്ക് വളണ്ടിയര്‍മാര്‍ ഫാനും സമ്മാനിച്ചു. പ്രീ  … Read More

നാരായണന്റെ രക്ഷകരായി ഐ ആര്‍ പി സി

കുറ്റിക്കോല്‍: റോഡരികില്‍ കുഴഞ്ഞുവീണ വയോധികന് ഐ.ആര്‍.പി.സി തുണയായി. കുറ്റിക്കോല്‍ വായനശാലക്കു സമീപമാണ് മത്സ്യം വാങ്ങി വരികയായിരുന്ന കുറ്റിക്കോലിലെ വേന്തിയില്‍ നാരായണന്‍ കുഴഞ്ഞുവീണത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. റോഡ് സൈഡില്‍ വീണ നാരായണനെ നാട്ടുകാര്‍ എടുത്ത് വായനശാലയില്‍ കിടത്തി. തുടര്‍ന്ന് ഐ.ആര്‍.പി.സി. ആരോഗ്യ … Read More