നീ ടോര്‍ച്ചടിക്കും അല്ലേടാ-സുരേഷ്ബാബുവിനും അനില്‍കുമാറിനും മര്‍ദ്ദനം: രണ്ടുപേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: കൂടിപ്പിരിയല്‍ ഉല്‍സവം കാണാന്‍ മഴൂര്‍ ക്ഷേത്രത്തിലേക്ക് പോയ അടുത്തില സ്വദേശിയെയും സുഹൃത്തിനേയും രണ്ടംഗസംഘം മര്‍ദ്ദിച്ചതായി പരാതി. കാഞ്ഞിരങ്ങാട്ടെ സനീഷ്, അഖിലേഷ് എന്നിവര്‍ക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. 20 ന് രാത്രി 11 നായിരുന്നു സംഭവം. അടുത്തില ഈസ്റ്റിലെ കല്‍പ്പോത്ത് വീട്ടില്‍ … Read More

കാര്‍ക്കീലിലെ പി.പി.ശ്രീധരന്‍(61) നിര്യാതനായി.

കാഞ്ഞിരങ്ങാട്: കാര്‍ക്കീലിലെ പി.പി.ശ്രീധരന്‍(61) നിര്യാതനായി. സിപിഎം കാലിപൊയില്‍ ബ്രാഞ്ച് അംഗവും കര്‍ഷക തൊഴിലാളി യൂണിയന്‍ കുറ്റിയേരി ഈസ്റ്റ് വില്ലേജ് കമ്മിറ്റി അംഗവുമാണ്. ഭാര്യ: ശാന്ത. മക്കള്‍:ശ്രീശാന്ത്(ഗള്‍ഫ് ), ശ്രീരാഗ്, ശ്രുതി. മരുമകന്‍:ശ്രീജിത്ത് പരിയാരം(മംഗളം).

കാഞ്ഞിരങ്ങാട്ടെ കുമ്പക്കര കുഞ്ഞിരാമന്‍(68) നിര്യാതനായി.

തളിപ്പറമ്പ്: കാഞ്ഞിരങ്ങാട് വടക്കേ മൂലയിലെ കുമ്പക്കര കുഞ്ഞിരാമന്‍ (68)നിര്യാതനായി. ഇന്ത്യന്‍ ആര്‍മിയില്‍ നിന്നും വിരമിച്ച സുബേദാറാണ്. ഭാര്യ: പി.ശ്യാമള( റിട്ട. ടീച്ചര്‍, യത്തീംഖാന യു.പി.സ്‌കൂള്‍). മക്കള്‍: പി.ശരത് (ബംഗളൂരു), അനുപമ (ഗവേഷണ വിദ്യാര്‍ത്ഥി, പാലയാട്, തലശേരി). മരുമകള്‍: അഞ്ജലി (ബംഗളൂരു). സഹോദരങ്ങള്‍: … Read More

യുവതി ഭര്‍തൃവീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു-

തളിപ്പറമ്പ്: യുവതി കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞിരങ്ങാട് കാര്‍ക്കീലിലെ ചന്ദ്രന്‍-സുജാത ദമ്പതികളുടെ മകള്‍ ആതിര(26) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെ ഏഴോം കണ്ണോത്തെ ഭര്‍തൃവീട്ടില്‍ കുഴഞ്ഞുവീണ ആതിരയെ ഉടന്‍തന്നെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. … Read More

ഷോക്കേറ്റ് മരിച്ച കൊട്ടാരക്കര സ്വദേശിയുടെ പോസ്റ്റ്‌മോര്‍ട്ടം നാളെ

തളിപ്പറമ്പ്: കാഞ്ഞിരങ്ങാട് ഇന്ന് ഉച്ചക്ക് ഷോക്കേറ്റ് മരിച്ച കൊട്ടാരക്കര സ്വദേശിയുടെ മൃതദേഹം നാളെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. കൊട്ടാരക്കര പൂവാട്ടൂര്‍ വെസ്റ്റ് മാവാടി വളയനാട്ട് കിഴക്കേതില്‍ വീട്ടില്‍ വി.സുമേഷാണ്(34) മരണപ്പെട്ടത്. ഉച്ചക്ക് പന്ത്രണ്ടോടെ  ആയിരുന്നു അപകടം. ഒടുവള്ളിത്തട്ട് കമ്യൂണിറ്റി ഹെല്‍ത്ത് … Read More

തളിപ്പറമ്പില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു-

തളിപ്പറമ്പ്: കൊല്ലം സ്വദേശി തളിപ്പറമ്പില്‍ ഷോക്കേറ്റ് മരിച്ചു. കൊട്ടാരക്കരയിലെ വാസുദേവന്‍പിള്ളയുടെ മകന്‍ വി.സുമേഷ്(34) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് പന്ത്രണ്ടോടെ കാഞ്ഞിരങ്ങാട് ആയിരുന്നു അപകടം. ഒടുവള്ളിത്തട്ട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ അരുണ്‍കുമാര്‍ പുതുതായി നിര്‍മ്മിക്കുന്ന വീടിന്റെ ഇന്റീരിയര്‍ ജോലിക്ക് എത്തിയതായിരുന്നു … Read More

അബിന്‍രാജും മരിച്ചു—–ഇരുചക്രവാഹനങ്ങള്‍കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു.

തളിപ്പറമ്പ്: ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. തളിപ്പറമ്പ് കൂര്‍ഗ് ബോര്‍ഡര്‍ റോഡില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന കൂവേരിയിലെ അബിന്‍രാജ്(22) ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. നടുവില്‍ സ്വദേശി നിസാമുദീന്‍(29) ഇന്നലെ മരിച്ചിരുന്നു. ഇന്നലെ രാത്രി 10 മണിയോടെ കാഞ്ഞിരങ്ങാട് … Read More

ആണിത്തോട് കയര്‍ഭൂവസ്ത്രമണിഞ്ഞു—തീയ്യന്നൂര്‍ വയലില്‍ മണ്ണ്-ജലസംരക്ഷണപ്രവര്‍ത്തനത്തിന് തുടക്കം-

തളിപ്പറമ്പ്: കാഞ്ഞിരങ്ങാട് തീയന്നൂര്‍വയലിലെ ആണിത്തോട് കയര്‍ഭൂവസ്ത്രമണിഞ്ഞു. പരമ്പരാഗത കൃഷി നടന്നുവരുന്ന തീയ്യന്നൂര്‍ വയലില്‍ 250 മീറ്റര്‍ നീളത്തിലാണ് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തോടിന് കയര്‍ഭൂവസ്ത്രം നല്‍കിയത്. പഞ്ചായത്തില്‍ മണ്ണ് ജലസംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 13 തൊഴിലാളികള്‍ക്ക് 300 തൊഴില്‍ദിനങ്ങള്‍ നല്‍കിയാണ് ഇത് … Read More

സ്‌കറിയ പുതിയപറമ്പില്‍ നിര്യാതനായി

തളിപ്പറമ്പ്: കാഞ്ഞിരങ്ങാട്ടെ സ്‌കറിയ പുതിയപറമ്പില്‍ (92) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2:30ന് തളിപ്പറമ്പ് സെന്റ്‌മേരീസ് ഫോറോന ദേവാലയത്തിന്റെ പുഷ്പഗിരി സെമിത്തേരിയില്‍. ഭാര്യ:ബ്രിജിത്ത. മക്കള്‍:സൂസമ്മ, സാലി, ലീലാമ്മ, ജോസ്, മോളി, ബേബി, പരേതനായ സന്തോഷ്, മരുമകള്‍ :ബീന, ജോസ്. സഹോദരങ്ങള്‍ :തോമസ്, … Read More

കുതിരവട്ടം കാഞ്ഞിരങ്ങാട്ടേക്ക് മാറ്റിയോ സാറമ്മാരെ–

തളിപ്പറമ്പ്: ബോര്‍ഡ് സ്ഥാപിച്ച സ്ഥലംമാറി, പ്രദേശവാസികള്‍ ദുരിതംപേറുന്നു. തളിപ്പറമ്പ് മന്ന-വായിക്കമ്പ മലയോര പാതയില്‍ കാഞ്ഞിരങ്ങാട് അടുത്തിടെ സ്ഥാപിച്ച ബോര്‍ഡാണ് നാട്ടുകാരുടെ ദുരിതത്തിന് കാരണമായിരിക്കുന്നത്. ഈ റോഡിന്റെ വിവിധ ഭാഗങ്ങളില്‍ പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ച ബോര്‍ഡില്‍ ഒന്ന് കാഞ്ഞിരങ്ങാട് ടെസ്റ്റിങ്ങ് ഗ്രൗണ്ടിന്റേതാണ്. ടെസ്റ്റിങ്ങ് … Read More