കെ.സി.വൈ.എം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരെ ആദരിച്ചു.

തളിപ്പറമ്പ്: സ്വാതന്ത്ര്യത്തിന്റെ 79-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി രാജ്യത്തിന്റെ സമാധാനപാലകരും കാവല്‍സേനയുമായ പോലീസ്ഉദ്യോഗസ്ഥരെ ആദരിച്ചു. തളിപ്പറമ്പ് കെ.സി.വൈ.എം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരെ ആദരിച്ചു. പോലീസ് സ്‌റ്റേഷനില്‍ നടന്ന ചടങ്ങില്‍ യൂണിറ്റ് ഡയറക്ടര്‍ ഫാ.ടോമി മാളക്കാരന്‍ ഉദ്ഘാടനം ചെയ്തു. … Read More

സജീവമായി പ്രവര്‍ത്തിച്ചതിന് പടിമരുത് സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് യൂണിറ്റ് സെക്രട്ടെറിക്ക് മര്‍ദ്ദനം

പടിമരുത്(കാസര്‍ഗോഡ്): കെ.സി.വൈ.എം പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതായി പരാതി. കേരളാ കാത്തലിക്ക് യൂത്ത്മൂവ്‌മെന്റ് പടിമരുത് സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് യൂണിറ്റ് സെക്രട്ടെറി കോടോം പടിമരുത് വരിക്കപ്ലാക്കല്‍ വീട്ടില്‍ സാന്‍ജോസ് സുനിലിനെയാണ്(17)ഇന്നലെ രാവിലെ 7.45 ന് പള്ളിയില്‍ കുര്‍ബാനക്ക് എത്തിയപ്പോള്‍ അമല്‍, ജെറിന്‍, ജിതിന്‍ എന്നിവര്‍ … Read More

മണിപ്പൂരിലെ ക്രൈസ്തവ വേട്ട അവസാനിപ്പിക്കുക-കെ സി വൈ എം പ്രതിഷേധറാലി നടത്തി.

തളിപ്പറമ്പ്: മണിപ്പൂരില്‍ വംശീയ കലാപത്തിന്റെ മറവില്‍ നടന്നത് ക്രൈസ്തവ വേട്ടയാണെന്ന് തലശ്ശേരി അതിരൂപത ആല്‍ഫ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.ടോം ഓലിക്കരോട്ട്. മതത്തിന്റെ പേരില്‍ പ്രാദേശിക സമൂഹങ്ങള്‍ക്കിടയില്‍ നികത്താനാവാത്ത വിള്ളലുകള്‍ സൃഷ്ടിച്ച് താല്‍ക്കാലിക നേട്ടം കൊയ്യാനുള്ള ഭരണകക്ഷി നീക്കങ്ങള്‍ അംഗീകരിക്കാനാവില്ല. മണിപ്പൂര്‍ സംഘര്‍ഷത്തില്‍ … Read More

ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്നത് –ആവിഷ്‌കാര സ്വാതന്ത്ര്യമല്ല- കെ.സി.വൈ.എം

തലശ്ശേരി: മലയാള സിനിമയില്‍ ക്രൈസ്തവ വിശ്വാസത്തെ അവഹളിക്കല്‍ തുടര്‍ക്കഥയായി മാറുന്നതില്‍ കെ.സി.വൈ.എം തലശ്ശേരി അതിരൂപത സെനറ്റ് യോഗം ഉത്ക്കണ്ഠ രേഖപ്പെടുത്തി. സാഹിത്യരംഗത്തും ദൃശ്യമാധ്യമരംഗത്തും മുമ്പൊരിക്കലും ഉണ്ടാകാത്തവിധം ക്രൈസ്തവ വിരുദ്ധത കടന്നുവരുന്നുണ്ട്. അടുത്തയിടെ പുറത്തിറങ്ങിയ പല സിനിമകളിലും ക്രിസ്തീയ വിശ്വാസത്തിന്റെ സവിശേഷതകളില്‍ പലതിനെയും … Read More