കേരള കോണ്‍ഗ്രസ് (എം) നേതൃസംഗമം നാളെ(ബുധനാഴ്ച്ച)ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്യും.

കണ്ണൂര്‍: കേരള കോണ്‍ഗ്രസ് (എം) നേതൃസംഗമം നാളെ ബുധനാഴ്ച രാവിലെ 10 മണിക്ക് കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കലിന്റെ അധ്യക്ഷതയില്‍ കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്യും. … Read More

പി.ടി.ജോസ് കേരളാ കോണ്‍ഗ്രസ്(എം)വിടുന്നു-

കണ്ണൂര്‍: കേരളാ കോണ്‍ഗ്രസ്(എം) സംസ്ഥാന ജന.സെക്രട്ടറിയും മലബാറിലെ പാര്‍ട്ടിയുടെ പ്രമുഖ നേതാവുമായ പി.ടി.ജോസ്  പാര്‍ട്ടി വിടുന്നു കഴിഞ്ഞ 54 വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന പാര്‍ട്ടി ബന്ധവും പാര്‍ട്ടി പദവിയും ഉപേക്ഷിക്കുകയാണെന്ന് അദ്ദേഹം കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസിനോട് പറഞ്ഞു. പാര്‍ട്ടി സ്ഥാപകനേതാവ് കെ.എം.മാണിയുടെ നിര്യാണത്തിന് … Read More

കേന്ദ്ര സര്‍ക്കര്‍ കൃഷിക്കാരുടെ വിലാപത്തെ അവഗണിക്കുന്നു കേരള കോണ്‍ഗ്രസ് (എം)

കണ്ണൂര്‍: രാജ്യത്തെ വിമാനത്താവളങ്ങള്‍, റെയില്‍വേ, എല്‍.ഐ.സി, തുറമുഖങ്ങള്‍ പോലെയുള്ള വന്‍കിട സ്ഥാപനങ്ങള്‍ കുത്തക മുതലാളിമാര്‍ക്ക് നല്‍കി ഇന്ത്യന്‍ ജനതയെ കൊള്ളയടിക്കാന്‍ സഹായിക്കുന്ന കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ കൃഷിക്കാരുടെ വിലാപങ്ങളെ അവഗണിക്കുകയാണെന്ന് കേരള കോണ്‍ഗ്രസ് (എം) ജില്ലാ നേതൃയോഗം കുറ്റപ്പെടുത്തി. ഇന്ത്യയില്‍ എല്ലാത്തരം വന്യജീവികളുടെയും … Read More

വന്യജീവി സംരക്ഷണ നിയമം കാലോചിതമായി ഭേദഗതി ചെയ്യണം-ജോയി കൊന്നക്കല്‍

കണ്ണൂര്‍: 1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തില്‍ കാലോചിതമായി ഭേദഗതി വരുത്തണമെന്ന് കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കല്‍ ആവശ്യപ്പെട്ടു. വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുവാനുള്ള അധികാരം കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കണം. വന്യമൃഗ അക്രമത്തില്‍ … Read More

കേരളാ കോണ്‍ഗ്രസ് (എം) പ്രവര്‍ത്തനം തളിപ്പറമ്പ് മേഖലയില്‍ സജീവമാകുന്നു-

തളിപ്പറമ്പ്: കേരളാ കോണ്‍ഗ്രസ് (എം) കാഡര്‍സ്വഭാവത്തില്‍ ജില്ലയില്‍ സജീവമാകുന്നു. തളിപ്പറമ്പ് മേഖലയില്‍ സജീവമായി പ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കണ്‍വെന്‍ഷന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി തളിപ്പറമ്പ്, പരിയാരം, കുറുമാത്തൂര്‍ എന്നിവിടങ്ങളിലും പുതിയ മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുത്തു. കേരളാ കോണ്‍ഗ്രസ്(എം) തളിപ്പറമ്പ്, … Read More

ആര്‍.ഡി.ഒ ഇ.പി.മേഴ്‌സിക്ക് പിന്തുണയുമായി കേരളാ കോണ്‍ഗ്രസ് എം

തളിപ്പറമ്പ്: നഗരത്തിലെ അനധികൃത കയ്യേറ്റങ്ങളും പാര്‍ക്കിങ്ങുകളും ഒഴിപ്പിക്കുവാനുള്ള ഇ.പി.മേഴ്‌സിയുടെ നേതൃത്വത്തില്‍ നടന്നു കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കേരളാ കോണ്‍ഗ്രസ് എം തളിപ്പറമ്പ് മേഖല കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ റോഡ് കൈയ്യേറിയുള്ള കച്ചവടവും അനധികൃത പാര്‍ക്കിങ്ങും കാരണം ഉണ്ടായികൊണ്ടിരിക്കുന്ന സ്തംഭനാവസ്ഥ … Read More