മലപ്പട്ടം മേപ്പറമ്പിലെ കുഞ്ഞിപുരയില്‍ സാന്ദ്ര(14)നിര്യാതയായി.

മലപ്പട്ടം: മലപ്പട്ടം മേപ്പറമ്പിലെ കുഞ്ഞിപുരയില്‍ സാന്ദ്ര(14)നിര്യാതയായി. അമ്മ:രതി. സഹോദരന്‍:സനോജ്. മലപ്പട്ടം എ.കുഞ്ഞിക്കണ്ണന്‍ സ്മാരക ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. മൃതദേഹം ഇന്ന്(28/10/2025) രാവിലെ 10 മണി മുതല്‍ 11 മണി വരെ സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം സംസ്‌ക്കരിക്കും.  

മലപ്പട്ടം സംഘര്‍ഷം- 50 കോണ്‍ഗ്രസുകാരുടെയും 25 സി.പി.എം കാരുടെയും പേരില്‍ കേസ്.

മയ്യില്‍: മലപ്പട്ടത്ത് ഇന്നലെ കോണ്‍ഗ്രസ് പദയാത്രക്കിടെ നടന്ന സംഘര്‍ഷത്തില്‍ 50 കോണ്‍ഗ്രസ്പ്രവര്‍ത്തകര്‍ക്കും 25 സി.പി.എം പ്രവര്‍ത്തകര്‍ക്കുമെതിരെ കേസ്. അമല്‍ കുറ്റിയാട്ടൂര്‍, റഷീദ്കവ്വായി, പി.ആര്‍.സനീഷ്, സുബോധ് മലപ്പട്ടം, നികേത് ഓണപ്പറമ്പ്, കെ.പി.ശശിധരന്‍, രാധാകൃഷ്ണന്‍,. പ്രിയേഷ്, സജീവന്‍ എന്നിവരുടെയും കണ്ടാലറിയാവുന്ന 40 കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ … Read More

42 ലക്ഷത്തോളം രൂപ തട്ടിയെടുത്തു-മലപ്പട്ടം സ്വദേശിക്കെതിരെ കേസ്.

കണ്ണൂര്‍: ജോലി ചെയ്യുന്ന സ്ഥാപനത്തെ വഞ്ചിച്ച് 42 ലക്ഷത്തോളം രൂപ തട്ടിയെടുത്ത മലപ്പട്ടം സ്വദേശിക്കെതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ് വഞ്ചന കുറ്റത്തിന് കേസെടുത്തു. അടിച്ചേരിയിലെ ഗംഗാധരന്റെ മകന്‍ കൂവക്കര വീട്ടില്‍ കെ.ഗിരീഷിന്റെ പേരിലാണ് കേസ്. 2021 മുതല്‍ കണ്ണൂര്‍ കണ്ണോത്തിലെ FACET … Read More

കെ.കെ ഭാസ്ക്കരൻ മലപ്പട്ടം സഹകരണ ബാങ്ക് പ്രസിഡന്റ്

തളിപ്പറമ്പ്: മലപ്പട്ടം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി കെ.കെ.ഭാസ്ക്കരൻ മലപ്പട്ടത്തെ തെരഞ്ഞെടുത്തു. ബാങ്ക് പ്രസിഡന്റായിരുന്ന കെ.ബാലകൃഷണന്റെ  മരണത്തെ തുടർന്നുള്ള ഒഴിവിലേക്കാണ് ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ തളിപ്പറമ്പ്  കാർഷിക വികസന ബാങ്ക് ഡയരക്ടരും , സി പി എം മലപ്പട്ടം ലോക്കൽ കമ്മറ്റിയംഗവുമാണ്. 

ഈ ഓഫീസിലെ ബാബു തല്‍ക്കാലം കല്ലുടയ്ക്കാനില്ല–കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്‌

മലപ്പട്ടം: എം.വി.ബാബു ഇനി കല്ലുടയ്ക്കാന്‍ പോവണ്ട, ഏപ്രില്‍, മെയ്മാസത്തെ ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായി. മലപ്പട്ടം പഞ്ചായത്ത് ഓഫീസിലെ ജീവനക്കാര്‍ക്ക് 3 മാസമായി ശമ്പളം ലഭിക്കാത്ത പ്രശ്‌നം നിയമസഭയില്‍ ഉള്‍പ്പെടെ വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. എല്‍.ഡി.ക്ലര്‍ക്ക് എം.വി.ബാബു ശമ്പളം ലഭിക്കാത്തതിനാല്‍ … Read More

മലപ്പട്ടം സ്മാര്‍ട്ടായി-പുതിയ വില്ലേജ് ഓഫീസ് കെട്ടിടം റവന്യൂമന്ത്രി ഉദ്ഘാടനം ചെയ്യും.

മലപ്പട്ടം: സ്മാര്‍ട്ടായി മലപ്പട്ടം വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം. ഓഫീസിന്റെ ഉദ്ഘാടനം 16 ന് ശനിയാഴ്ച്ച ഉച്ചക്ക് ശേഷം 2.30 ന് റവന്യൂ മന്ത്രി കെ.രാജന്‍ നിര്‍വ്വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. കെ.സുധാകരന്‍ എം.പി, ഡോ.വി.ശിവദാസന്‍ … Read More