മാവോയിസ്റ്റുകള്‍ എടപ്പുഴയില്‍-തോക്കേന്തിയ സംഘം ലഘുലേഖ വിതരണം ചെയ്തു.

കരിക്കോട്ടക്കരി: എടപ്പുഴ ടൗണില്‍ നാലംഗ മാവോയിസ്റ്റ് സംഘം പോസ്റ്റര്‍ പതിക്കുകയും ലഘുലേഖ വിതരണം നടത്തുകയും ചെയ്തു. ഇന്ന് വൈകുന്നേരം ആറരയോടെയാണ് സംഭവം. ആയുധധാരികളായി എത്തിയ മൂന്ന് പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. കരിക്കോട്ടക്കരി പോലീസും തണ്ടര്‍ബോള്‍ട്ട് ഉള്‍പ്പെടയുള്ള പോലീസ് സംഘവും … Read More

ഇരിട്ടിയില്‍ മാവോയിസ്റ്റുകള്‍- അഞ്ചില്‍ ഒരാള്‍ വനിത

ഇരിട്ടി: രണ്ടാംകടവില്‍ മാവോയിസ്റ്റുകള്‍. കരിക്കോട്ടക്കരി പോലീസ് പരിധിയിലെ വാണിയപ്പാറ രണ്ടാംകടവിലാണ് ആയുധധാരികളായ അഞ്ചംഗ മാവോവാദി സംഘം എത്തിയത്. കളിതട്ടുംപാറയിലെ ബിജു മണ്ണൂരാംപറമ്പില്‍ എന്നയാളുടെ വീട്ടിലാണ് രാത്രി ഏഴോടെ മാവോയിസ്റ്റുകള്‍ എത്തിയത്. നാല് പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. എല്ലാവരുടെ കയ്യിലും … Read More

ആറളം വനമേഖലയില്‍ ഒന്‍പത് മാവോയിസ്റ്റുകള്‍-പോലീസ് നിരീക്ഷണം ശക്തം.

ആറളം: ആറളം വനമേഖലയില്‍ ഒന്‍പത് മാവോയിസ്റ്റുകള്‍, പോലീസ് നിരീക്ഷണം ശക്തമാക്കി. കബനിദളത്തില്‍ പെട്ട സി.പി.മൊയ്തീന്‍ ഉള്‍പ്പെടെയുള്ളവര്‍ സംഘത്തിലുണ്ടെന്നാണ് വിവരം. ഇത് കൂടാതെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനായി പുതിയ പ്രവര്‍ത്തകര്‍ കൂടി അറളം മേഖലയില്‍ എത്തിയതായാണ് പോലീസിന് ലഭിച്ച വിവരം. നക്‌സല്‍ വിരുദ്ധ സേനയായ … Read More

സുന്ദരിയും ജിഷയും സോമനും-പിന്നെ, മറ്റൊരാളും-പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതം

മാനന്തവാടി: വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റുകള്‍. നാലംഗസംഘം വയനാട് പടിഞ്ഞാറേത്തറയിലെ ഒരു റിസോര്‍ട്ടില്‍ എത്തിയതായാണ് വിവരം. ഇന്നലെ രാത്രിയിലാണ് നാലംഗമാവോയിസ്റ്റ് സംഘം റിസോര്‍ട്ടിലെത്തിയത്. ഇവര്‍ കബനിദളത്തില്‍ ഉള്‍പ്പെടുന്ന സോമന്‍, സുന്ദരി, ജിഷ എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രാത്രിയില്‍ തന്നെ പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. കുറച്ചുകാലമായി … Read More

മാവോവാദി കൃഷ്ണമൂര്‍ത്തി വീണ്ടും എട്ട് ദിവസം കസ്റ്റഡിയില്‍-

തലശേരി: മാവോവാദി നേതാവ് ചിക്മംഗളൂരിലെ ബി.ജെ.കൃഷ്ണമൂര്‍ത്തി എന്ന വിജയ് (47) യെ ഇന്ന് പോലീസ് കനത്ത സുരക്ഷയില്‍ ജില്ലാ സെഷന്‍സ് കോടതി മുമ്പാകെ ഹാജരാക്കി. എട്ട് ദിവസം ഇയാളെ അന്വേഷണ സംഘത്തിന് തെളിവെടുപ്പിന്നായി ജില്ലാ സെഷന്‍സ് ജഡ്ജ് ജോബിന്‍ സെബാസ്റ്റ്യന്‍ വിട്ടു … Read More

കണ്ണൂരില്‍ അര്‍ബന്‍ മാവോയിസ്റ്റുകള്‍ക്കായി വലവിരിച്ച് പോലീസ്-

കണ്ണൂര്‍: വയനാട്ടിലും കണ്ണൂര്‍ ചാല്‍ബീച്ചിലും മാവോവാദി നോതാക്കള്‍ പിടിയിലായതിന് പിന്നാലെ കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആന്റി ടെററിസ്റ്റ് സ്‌ക്വാഡും പോലീസ് രഹസ്യാന്വേഷണ വിഭാഗങ്ങളും ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചു. ചാല്‍ ബീച്ചില്‍ നിന്ന് പിടിയിലായ രാഘവേന്ദ്ര എന്ന ഗൗതമിനെ ചോദ്യം ചെയ്തില്‍ … Read More

കൃഷ്ണമൂര്‍ത്തിയും സാവിത്രിയും അകത്തായി- മാവോയിസ്റ്റ് കബനിദളത്തിന്റെ കഥകഴിഞ്ഞു-

മാനന്തവാടി: മാവോയിസ്റ്റ് ഗറില്ലാ സായുധ സംഘമായ കബനിദളത്തിന്റെ കഥ കഴിഞ്ഞു. മാവോയിസ്റ്റ് വേട്ടയില്‍ കേരളാ പോലീസിന് ഇത് നിര്‍ണായക വിജയം. കേരളത്തിലും കര്‍ണാടകയിലുമായി പ്രവര്‍ത്തിക്കുന്ന ഭവാനി, കബനി ദളങ്ങളില്‍പെട്ട മാവോയിസ്റ്റുകളുടെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് നേതാക്കളാണ് അറസ്റ്റിലായ ബി.ജി.കൃഷ്ണമൂര്‍ത്തിയും സാവിത്രിയും. കബനിദളത്തിന്റെ … Read More

മാവോവാദി നേതാക്കളെ റിമാന്‍ഡ് ചെയ്തു-ഇരുവരേയും വിയ്യൂരിലെ അതിസുരക്ഷാ ജയിലിലേക്ക് കൊണ്ടുപോയി-

തലശേരി: അറസ്റ്റിലായ മാവോവാദി നേതാക്കളെ തലശ്ശേരി കോടതിയില്‍ ഹാജരാക്കി. കേരളത്തിലെ മാവോവാദി സംഘടനയുടെ നേതാക്കളായ ബി.ജി കൃഷ്ണമൂര്‍ത്തിയെയും സാവിത്രിയേയുമാണ്തലശ്ശേരി ജില്ലാ കോടതിയില്‍ഹാജരാക്കിയത്. മാവോവാദി സംഘടനയുടെ കേന്ദ്രകമ്മിറ്റി അംഗവും പശ്ചിമഘട്ട സോണല്‍ കമ്മിറ്റി സെക്രട്ടറിയുമാണ് ബി.ജി കൃഷ്ണമൂര്‍ത്തി. കബനി ദളത്തിന്റെ കമാന്‍ഡറാണ് സാവിത്രി. … Read More

മാവോയിസ്റ്റ് നേതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ കണ്ണൂരില്‍ പിടിയില്‍-രണ്ടുപേരെ വിട്ടയച്ചതായി സൂചന-

കണ്ണൂര്‍: പ്രമുഖ മാവോയിസ്റ്റ് നേതാവ് ഉള്‍പ്പെടെ മൂന്ന് പേരെ എന്‍.ഐ.എ സംഘം പിടികൂടി. ഇതില്‍ രണ്ടുപേരെ പിന്നീട് ഹാജരാകാന്‍ ആവശ്യപ്പെട്ട് വിട്ടയച്ചതായി സൂചന. ഇന്നലെ ചാല്‍ ബീച്ചില്‍ വെച്ചാണ് മുരുകന്‍ എന്ന ഗൗതമിനെയും ഇയാളുടെ സഹപ്രവര്‍ത്തകരെന്ന് കരുതുന്ന ശ്രീകാന്ത്, പ്രഭു എന്നിവരെയും … Read More

മാവോയിസ്റ്റുകളേ–വരൂ കീഴടങ്ങൂ അഞ്ച്‌ലക്ഷം നേടൂ–പുനരധിവാസ പാക്കേജ് ഗംഭീരം-

കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാരിന്റെ കീഴടങ്ങല്‍ പുനരധിവാസ പദ്ധതിയില്‍ മുഖ്യധാരയിലെത്തുന്ന മാവോവാദികള്‍ക്കു ലഭിക്കുന്നതു അഞ്ചു ലക്ഷം രൂപവരെ. അര്‍ഹമായ തുകയുടെ പകുതി പണമായും ബാക്കി സ്ഥിരനിക്ഷേപമായും നല്‍കും. സ്ഥിരനിക്ഷേപം പണയാധാരമാക്കി സ്വയം തൊഴിലിനും മറ്റും വായ്പയെടു ക്കാന്‍ അവസരം ഉണ്ടാകും. കീഴടങ്ങുന്ന വ്യക്തിക്കു … Read More