ജൂണ്‍-5 ന് വേണ്ടി ഔഷധി റെഡിയായി-വിതരണത്തിനായി തയ്യാറാക്കിയത് ഒരു ലക്ഷത്തോളം ഔഷധചെടികള്‍.

പരിയാരം: ഔഷധി മേഖലാ കേന്ദ്രം ഇത്തവണ പരിസ്ഥിതിദിന വിതരണത്തിനായി തയ്യാറാക്കിയത് ഒരു ലക്ഷത്തോളം ഔഷധചെടികള്‍. പരിയാരം ഗവ.മെഡിക്കല്‍ കോളേജിന് സമീപത്തെ ഔഷധ സസ്യ നേഴ്സറിയിലാണ് തൈകള്‍ തയ്യാറാക്കിയിരിക്കുന്നത്. ജില്ലയിലെ സ്‌കൂളുകളിലും കോളജുകളിലും സന്നദ്ധ സംഘടനകള്‍ക്കും പരിസ്ഥിതിദിനത്തോടു ബന്ധിച്ച് വിതരണത്തിനായിട്ടാണ് തൈകള്‍ തയ്യാറായിരിക്കുന്നത്. … Read More

അയ്യായിരം കാട്ടുതെച്ചിചെടികള്‍ പരിയാരത്ത് വളര്‍ത്തി ഔഷധിയുടെ വമ്പന്‍ പരീക്ഷണം

കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: പ്രകൃതിദത്തമായ രീതിയില്‍ 5000 കാട്ടുചെത്തിചെടികള്‍ വിജയകരമായി വളര്‍ത്തിയെടുത്ത് പരിയാരം ഔഷധി ഗാര്‍ഡന്‍ വിജയം കൊയ്തു. ചര്‍മ്മരോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന ആയുര്‍വേദ ഔഷധങ്ങളില്‍ പ്രധാന ചേരുവയാണ് ചെത്തിപ്പൂവ്. മുന്‍കാലങ്ങളില്‍ ഇതിന് കാട്ടുചെത്തിയാണ് ഉപയോഗിച്ചിരുന്നതെങ്കിലും ഇത് ലഭിക്കാത്തതിനാല്‍ വലിയപൂക്കുലകളായി നില്‍ക്കുന്ന നാടന്‍തെച്ചിപ്പൂവുകളാണ് ഉപയോഗിക്കുന്നത്. … Read More

ഇത്തവണ ഔഷധച്ചെടി വിതരണം പ്ലാസ്റ്റിക്ക് രഹിതമാക്കി ഔഷധി

അശോകം, കുവളം, നീര്‍മരുത്, ചിറ്റമൃത്, ഞാവല്‍, ആര്യവേപ്പ്,  ദന്ത പാല, ആര്യവേപ്പ്, കമ്പിൾ, പലക പയ്യാനി, കറുവപ്പട്ട, താന്നി, പുളി, കൂവളം, നീർമരുത്, കറ്റാർവാഴ, തുളസി, ചിറ്റമൃത്, തെച്ചി, മൈലാഞ്ചി, നിലവേപ്പ്, നീലയമരി, ചെമ്പരത്തി, തെച്ചി കൊടുവേലി, തിപ്പല്ലി, രാമച്ചം, എരിക്ക്, … Read More

ഔഷധ വിജ്ഞാനവ്യാപന കേന്ദ്രം വീണ്ടും സന്ദര്‍ശകര്‍ക്കായി ഒരുങ്ങി

  കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: ഔഷധസസ്യങ്ങളുടെ തിരിച്ചറിയിലിനായി ഇനി എവിടെയും അലയേണ്ട, പരിയാരം ഔഷധി വിജ്ഞാനവ്യാപന കേന്ദ്രം പൂര്‍ണതോതിയില്‍ പ്രവര്‍ത്തനം തുടങ്ങി. 2017 ജൂണ്‍ 24 ന് ഉദ്ഘാടനം ചെയ്യപ്പെട്ട കേന്ദ്രം കനത്ത കാറ്റിലും മഴയിലും നശിച്ചതിനെതുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് കാണാന്‍ സാധിച്ചിരുന്നില്ല. നാല്‍പ്പത്തിരണ്ട് … Read More

ഔഷധി ഗാര്‍ഡനില്‍ ഇനി പച്ചമരുന്നുകളും–മുറികൂട്ടി കൃഷിക്ക് തുടക്കമായി

പരിയാരം: ഔഷധിയില്‍ ഇനി എല്ലായിനം പച്ചമരുന്നുകളും ലഭ്യമാക്കാന്‍ പദ്ധതി തയ്യാറായി. പരിയാരത്തെ ഔഷധസസ്യ ഗാര്‍ഡനിലാണ് പച്ചമരുന്നുകള്‍ കൃഷിചെയ്യുന്നത്. ആദ്യഘട്ടമായി മുറികൂട്ടി എന്ന പേരിലറിയപ്പെടുന്ന പച്ചമരുന്നാണ് പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്തിരിക്കുന്നത്. ഔഷധിയുടെ മരുന്നുകളുടെ ചേരുവയല്ലെങ്കിലും മുറികൂട്ടി വളരെ പ്രധാനപ്പെട്ട പച്ചമരുന്നുന്നാണ്യ ശരീരത്തിലുണ്ടാവുന്ന മുറിവുകളെ … Read More

ഒരുലക്ഷം കറ്റാര്‍വാഴകള്‍ ഔഷധിയുടെ തോട്ടത്തില്‍ വളരും

പരിയാരം: സൗന്ദര്യവര്‍ദ്ധന ഉല്‍പ്പന്നങ്ങള്‍ക്കുള്ള അടിസ്ഥാന ഔഷധമായ കറ്റാര്‍വാഴയും ഇനി പരിയാരത്തെ  മണ്ണില്‍ നിന്ന്. ഔഷധിയുടെ പരിയാരത്തെ തോട്ടത്തില്‍ വളരുന്നത് ഇരുപതിനായിരത്തിലധികം കറ്റാര്‍വാഴകള്‍. കഴിഞ്ഞവര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ കൃഷി വലിയ വിജയമായതോടെയാണ് ഈ വര്‍ഷം കൂടുതല്‍സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിച്ചത്. ഇപ്പോള്‍ കറ്റാര്‍വാഴ ഔഷധി … Read More

അശോകം, ഞാവല്‍, കറുവപ്പട്ട, ആര്യവേപ്പ്—ചെടികള്‍ തയ്യാര്‍-ഔഷധി വിളിക്കുന്നു-

പരിയാരം: പൊതുമേഖലാ സ്ഥാപനമായ ഔഷധിയുടെ പരിയാരം ഔഷധ സസ്യ ഗാര്‍ഡനില്‍ കൂടുതല്‍ ഔഷധചെടികള്‍ വിതരണത്തിന് തയ്യാറായി. ആര്യവേപ്പ്, കറുവപട്ട, ഞാവല്‍, അശോകം തൈകളാണ് പരിമിതമായ തോതില്‍ പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനായി തയ്യാറായിട്ടുള്ളത്. ഒന്നിന് 20 രൂപ നിരക്കിലാണ് തൈകള്‍ ലഭ്യമാക്കുന്നത്. കൂടുതല്‍ … Read More

ഔഷധി- തകര്‍ന്നുവീണ വിജ്ഞാനവ്യാപന കേന്ദ്രം പുനര്‍നിര്‍മ്മാണം തുടങ്ങി-

പരിയാരം: തകര്‍ന്നുവീണ പരിയാരം ഔഷധി വിജ്ഞാനവ്യാപന കേന്ദ്രത്തിന്റെ പുനര്‍നിര്‍മ്മാണം ആരംഭിച്ചു. നാല്‍പ്പത്തിരണ്ട് ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ഇവിടെ പാരമ്പര്യരീതിയിലുള്ള തുളസിത്തറ ഉള്‍പ്പെടെ 200 ഇനത്തില്‍പ്പെട്ട ഔഷധ സസ്യങ്ങളാണ് ഉണ്ടായിരുന്നത്. തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടേണ്ട ഔഷധസസ്യങ്ങളേക്കുറിച്ചുള്ള നാട്ടറിവ് സമൂഹത്തിന് പകര്‍ന്നു നല്‍കുക … Read More