ആറുവയസുകാരന് പീഡനം ബംഗാള്‍ സ്വദേശി അറസ്റ്റില്‍
തളിപ്പറമ്പ്: ആറുവയസുകാരനായ ആണ്‍കുട്ടിയെ പീഡിപ്പിച്ചതായ പരാതിയില്‍ പശ്ചിമബംഗാള്‍ സ്വദേശി അറസ്റ്റില്‍. പശ്ചിമബംഗാള്‍ രാംപൂര്‍ഘട്ടിലെ ഫിര്‍ദൗസ് ഷേക്ക്(22)നെയാണ് തളിപ്പറമ്പ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് തളിപ്പറമ്പ് നഗരത്തിലെ ഒരു വിദ്യാലയത്തിലെ കുട്ടിയെ പീഡിപ്പിച്ചത്. ഇയാളുടെ പേരില്‍ പോക്സോ നിയമപ്രകാരം കേസെടുത്തു.
