ആറ് വയസുകാരിക്ക് പീഡനം; പ്രതിക്ക് 13 വര്‍ഷം തടവും പിഴയും

തളിപ്പറമ്പ്: ആറ് വയസുകാരിക്ക് പീഡനം 59 കാരന് പതിമൂന്ന് വര്‍ഷം കഠിനതടവും ഒന്നേകാല്‍ലക്ഷം രൂപ പിഴയും ശിക്ഷ.

കണ്ണൂര്‍ മാടായി ഏരിപ്രം സുനാമി കോളനിയിലെ മിനിയാടന്‍ സുരേഷിനെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്.

പഴയങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്.

2022 കൃസ്തുമസ് ദിനത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പഴയങ്ങാടി എസ്.ഐ. രൂപ മധുസുദനന്‍ ആണ് പ്രതിയെ അറസ്റ്റ് ചെയ്തതും അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചതും.

പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി