സുള്ള്യ സ്വദേശി കണ്ണൂരില്‍ കുളത്തില്‍ മുങ്ങിമരിച്ചു

.കണ്ണൂര്‍: കര്‍ണ്ണാടക സുള്ള്യ സ്വദേശിയായ യുവാവ് കണ്ണൂര്‍ പള്ളിക്കുന്നില്‍ കുളിച്ചുകൊണ്ടരിക്കെ മുങ്ങി മരിച്ചു. ദക്ഷിണ കാനറ സുള്ള മാടപ്പാറ ബാലികല വീട്ടില്‍ ബി.എന്‍.ആസ്തിക് രാഘവ്(19)നെയാണ് ഇന്ന് ഉച്ചക്ക് 1.30 ന് പള്ളിക്കുന്ന് തയ്യിലെ കുളത്തില്‍ സബപാഠികളുമായി കുളിച്ചുകൊണ്ടിരിക്കെ മുങ്ങിമരിച്ചത്.

ക്ഷേത്രച്ചിറയില്‍ യുവാവ് മുങ്ങിമരിച്ചു.

തളിപ്പറമ്പ്: ക്ഷേത്രച്ചിറയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കര്‍ണാടക പുത്തൂര്‍ സ്വദേശി മുഹമ്മദ് അസിന്‍(21)ആണ് മരിച്ചത്. മംഗലാപുരത്ത് നിന്ന് വയനാട്ടിലേക്ക് വിനോദയാത്രയ്ക്ക് പോവുകയായിരുന്ന സംഘത്തിലെ അംഗമായ അസിന്‍ ഇന്ന് രാവിലെ കടമ്പേരി ചുഴലിഭഗവതിക്ഷേത്രച്ചിറയില്‍ കുളിക്കാനിറങ്ങിയപ്പോഴായാണ് അപകടം സംഭവിച്ചത് .  

ചാണകക്കുഴിയില്‍ അകപ്പെട്ട പശുക്കുട്ടിയെ രക്ഷപ്പെടുത്തി.

തളിപ്പറമ്പ്: ചാണകകുഴിയില്‍ വീണ് അവശയായ പശുക്കുട്ടിയെ അഗ്നിശമനസേന രക്ഷപ്പെടുത്തി. പൂമംഗലം മഴൂരിലെ ആനമല സുരേഷിന്റെ വീടിനോട് ചേര്‍ന്ന ആലക്ക് സമീപമുള്ള ചാണകക്കുഴിയില്‍ അദ്ദേഹത്തിന്റെ തന്നെ എട്ടുമാസം പ്രായമായ പശുക്കുട്ടി അകപ്പെടുകയായിരുന്നു. ഏകദേശം പത്തടി ആഴമുള്ള കുഴിയില്‍ നിന്ന് കയറാനാവാതെ അവശമായ പശുക്കുട്ടിയെ … Read More