ക്ഷേത്രച്ചിറയില്‍ യുവാവ് മുങ്ങിമരിച്ചു.
തളിപ്പറമ്പ്: ക്ഷേത്രച്ചിറയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു.
കര്‍ണാടക പുത്തൂര്‍ സ്വദേശി മുഹമ്മദ് അസിന്‍(21)ആണ് മരിച്ചത്.
മംഗലാപുരത്ത് നിന്ന് വയനാട്ടിലേക്ക് വിനോദയാത്രയ്ക്ക് പോവുകയായിരുന്ന സംഘത്തിലെ അംഗമായ അസിന്‍ ഇന്ന്
രാവിലെ കടമ്പേരി ചുഴലിഭഗവതിക്ഷേത്രച്ചിറയില്‍ കുളിക്കാനിറങ്ങിയപ്പോഴായാണ് അപകടം സംഭവിച്ചത് .