പ്രമാദമായ മോഷണക്കേസുകളിലും കാത്ത്‌ലാബ് തകര്‍ത്ത കേസിലും അന്വേഷണമില്ല.

പരിയാരം: പ്രമാദമായ പഴയ  മോഷണക്കേസന്വേഷണങ്ങള്‍ പൂര്‍ണമായും നിലച്ച പരിയാരം പോലീസ് സ്‌റ്റേഷനില്‍ മെഡിക്കല്‍ കോളേജിലെ കാത്ത്‌ലാബ് തകര്‍ത്ത കേസിലും അന്വേഷണം നിലച്ചു.

2022 ഏപ്രില്‍ 20 ന് നടന്ന കാത്ത്‌ലാബ് തകര്‍ക്കല്‍ സംഭവത്തില്‍ പൊതുമതല്‍ നശീകരണത്തിന് ജാമ്യമില്ലാത്ത പി.ഡി.പി.പി ആക്റ്റ് പ്രകാരമാണ് പോലീസ് കേസെടുത്തത്.

9,60,000 രൂപയുടെ നാശനഷ്ടം സംഭവിച്ചതായിട്ടാണ് എഫ്.ഐ.ആറില്‍ പറയുന്നത്.

എന്നാല്‍ 16 മാസം കഴിഞ്ഞിട്ടും ഒരു ചോദ്യം ചെയ്യല്‍ പോലും ഉണ്ടായില്ല. കാത്ത്‌ലാബ് ചവിട്ടി തകര്‍ത്തതായിട്ടാണ് തിരുവനവന്തപരും പോലീസ് ഫോറന്‍സിക് ലാബിലെ സയന്റിഫിക്ക് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

സംഭവത്തിന്റെ ഉത്തരവാദികളെ കയ്യോടെ പിടികൂടാമെങ്കിലും പോലീസ് അന്വേഷണം മരവിപ്പിച്ചതായാണ് വിവരം.

2021 ജൂണ്‍ 7 ന് കാണാതായ ലാവിഞ്ചോ സ്‌കോപ്പി എന്ന ഉപകരണം ഒരു മാസത്തിന് സേഷം തിരിച്ചെത്തിയ സംഭവത്തിലും തുടര്‍ അന്വേഷണമൊന്നും നടന്നില്ല.

ആരെങ്കിലും കഞ്ചാവ് ബീഡി വലിക്കുന്നുണ്ടോ എന്ന് മണപ്പിച്ച് നടക്കലാണ് പരിയാരം പോലീസിന്റെ പ്രധാന പണിയെന്നാണ് പൊതുജനം പറയുന്നത്.

ഒന്നരവര്‍ഷമായി ഇവിടെ എസ്.എച്ച്.ഒ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്.

ഒരുമാസം മുമ്പ് പുതിയ എസ്.എച്ച്്.ഒയെ നിയമിച്ചുവെങ്കിലും അദ്ദേഹം യു.എന്‍.ദൗത്യസംഘത്തില്‍ അംഗമായി വിദേശത്താണ്.