രാഷ്ട്രീയഎതിരാളികളെ കായികമായി നേരിട്ടതിന്റെ ഫലമാണ് സി.പി.എം അനുഭവിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്.

മുഴപ്പിലങ്ങാട്: രാഷ്ട്രീയ എതിരാളികളെ കായികമായി നേരിട്ടതിന്റെ തിരിച്ചടിയാണ് ബംഗാളിലും ത്രിപുരയിലുമെല്ലാം സി.പി.എം നേരിടുന്നതെന്ന് ഡി.സി.സി.പ്രസിഡണ്ട് മാര്‍ട്ടിന്‍ ജോര്‍ജ്ജ്.

കേരളവും ആ വഴിയെ നീങ്ങുന്നതിന്റെ ലക്ഷണമാണ് ഉപതിരഞ്ഞെടുപ്പ് നല്കുന്ന പാഠം.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കെ.വി.ശ്രീകാന്തിന്റെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് എന്‍.പി.ചന്ദ്രദാസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജന.സെക്രട്ടറി എം.കെ.മോഹനന്‍, ധര്‍മ്മടം ബ്ലോക്ക് പ്രസിഡന്റ് കെ.വി.ജയരാജന്‍, പുതുക്കുടി ശ്രീധരന്‍, കെ.സുരേഷ്, സനോജ് പലേരി, അഭയ സുരേന്ദ്രന്‍, ആര്‍.മഹാദേവന്‍ എന്നിവര്‍ സംസാരിച്ചു.

രക്തസാക്ഷി സ്തൂപത്തില്‍ ശ്രീകാന്തിന്റെ കുടുംബാംഗങ്ങളും പുഷ്പാര്‍ച്ചന നടത്തി.

സി.ദാസന്‍, അറത്തില്‍ സുന്ദരന്‍, പി.വി.ഷാനു, കെ.വി.മഞ്ജുള, പി.കെ.വിജയന്‍, സി.പി.അന്‍സില്‍ എന്നിവര്‍ പങ്കെടുത്തു.