ചെറുപുഴ: രാസലഹരികള്‍ക്ക് അടിമപ്പെടാതെ സ്വഭാവശുദ്ധിയുള്ളവരായി വളരാന്‍ പുതുതലമുറ ജാഗരൂകരാവണമെന്ന് ഡി.സി.സി. പ്രസിഡന്റ് അഡ്വ. മാര്ട്ടിന് ജോര്‍ജ്ജ് പറഞ്ഞു.
ജവഹര്‍ ബാല്‍ മഞ്ച് ജില്ലാതല ദ്വിദിന സഹവാസ ക്യാമ്പ് – കുട്ടിക്കൂട്ടം ചെറുപുഴ ജാനകി മെമ്മോറിയല്‍ സ്കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാല്‍ മഞ്ച് ജില്ലാ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ എം.പി.ഉത്തമന് അധ്യക്ഷത വഹിച്ചു.
ബാല്‍ മഞ്ച് അഖിലേന്ത്യാ പ്രസിഡന്റ് എസ്.ഇഷാനി, സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍മാരായ സി.വി.എ.ജലീല്‍, അഡ്വ.ലിഷ ദീപക്, സംസ്ഥാന ട്രഷറര്‍ മാര്ട്ടിന് ജെ.മാത്യു, ചെറുപുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലൈസന്മ പനയ്ക്കല്‍, വൈസ് പ്രസിഡന്റ് സതീശന് കാര്‍ത്തികപ്പള്ളി, കെ.കെ.സുരേഷ്കുമാര്‍,
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മഹേഷ് കുന്നുമ്മല്‍, എ.പി.നാരായണന്, എ.പ്രേംജി, സി.പി.സന്തോഷ് കുമാര്‍, മണ്ഡലം പ്രസിഡന്റ് ടി.പി.ചന്ദ്രന്, എ.പ്രേംജി, സി.പി.സന്തോഷ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ക്യാമ്പിന് തുടക്കം കുറിച്ച് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ സി.വി.എ.ജലീല്‍ പതാക ഉയര്‍ത്തി.
തുടര്‍ന്ന് നഗരത്തില്‍ ഘോഷയാത്ര നടത്തി.
മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ബാല്‍ മഞ്ച് തളിപ്പറമ്പ് ബ്ലോക്ക് ചെയര്മാന് പി.വി.നാരായണന്‍കുട്ടിയെ ചടങ്ങില്‍ ആദരിച്ചു.
നാളെ ഞായറാഴ്ച സാംസ്ക്കാരിക സമ്മേളനം, പീന ക്ലാസ്സുകള്‍, ഫീല്‍ഡ് ട്രിപ്പുകള്‍, കലാപരിപാടികള്‍ എന്നിവ ഉണ്ടാകും. പ്രതിനിധി സമ്മേളനം ജെ.ബി.എം.അഖിലേന്ത്യാ ചെയര്മാന് ഡോ: ജി.വി.ഹരി ഉദ്ഘാടനം ചെയ്യും.
കെ.പി.സി.സി. ട്രഷറര്‍ വി.എ.നാരായണന് സമാപന സന്ദേശം നല്‍കും.