എടുത്ത പണി പാഴായി-ന്യൂസ്‌കോര്‍ണര്‍ ജംഗ്ഷനില്‍ വീണ്ടും വെള്ളക്കെട്ട്.
തളിപ്പറമ്പ്: എടുത്ത പണി വെറുതെയായി, ന്യൂസ്‌കോര്‍ണര്‍ ജംഗ്ഷനില്‍ വീണ്ടും വെളളക്കെട്ട്.
തളിപ്പറമ്പ് കോര്‍ട്ട് റോഡ് ഇന്റര്‍ലോക്ക് പതിച്ചപ്പോള്‍ നേരത്തെ മെയിന്‍ റോഡുമായി ചേരുന്ന ഭാഗത്ത് താഴ്ച്ച വന്നതിനാല്‍ വെള്ളം കെട്ടിനിന്നിരുന്നു.
നിരവധി പരാതികള്‍ ഉണ്ടായതിന്‍രെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം ആദ്യമാണ് നഗരസഭാ അധികൃതര്‍ ഇവിടെ കോണ്‍ക്രീറ്റ് ചെയ്ത് വെള്ളം സുഗമമായി കടന്നുപോകാന്‍ സൗകര്യം ഒരുക്കിയത്.
എന്നാല്‍ കോര്‍ട്ട്‌റോഡില്‍ നിന്നും കനത്തമഴയില്‍ വെള്ളം ഒഴുകിയെത്തുന്നത് കടന്നുപോകാന്‍ ഓവുചാലില്‍ സൗകര്യമില്ലാതായതോടെ വെള്ളം പഴയപടി തന്നെ കെട്ടിനില്‍ക്കാന്‍ തുടങ്ങിയിരിക്കയാണ്.
ഓവുചാലിന് ആഴംകൂട്ടാതെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാവില്ലെന്നതാണ് സ്ഥിതി. നഗരസഭ ലക്ഷങ്ങള്‍ ചെലവഴിച്ചിട്ടും നാട്ടുകാരുടെ ദുരിതത്തിന് യാതൊരു കുറവുമില്ല.