ഗര്‍ഭാശയഗള കാന്‍സര്‍ നിര്‍ണയക്യാമ്പ് മാര്‍ച്ച് 12 ന്–പുണ്യം പൂങ്കാവനവും കണ്ണൂര്‍ മലബാര്‍ കാന്‍സര്‍ സൊസൈറ്റിയും കൈകോര്‍ക്കുന്നു-

തളിപ്പറമ്പ്: മലബാര്‍ ദേവസ്വം ബോര്‍ഡ് പുണ്യം-പൂങ്കാവനം കണ്ണൂര്‍ ജില്ല, കണ്ണൂര്‍ മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി എന്നിവ സംയുക്തമായി ഗര്‍ഭാശയ ഗള കാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. 35 നും 55 നും മദ്ധ്യേ പ്രായമുള്ള വിവാഹിതരായ സ്ത്രീകള്‍ക്ക് ഗര്‍ഭാശയ കാന്‍സര്‍ … Read More

പുണ്യം പൂങ്കാവനം പദ്ധതിയില്‍ ഇനി ഹെല്‍പ്പ് ഡെസ്‌ക്കുകളും ജില്ലാതല ഉദ്ഘാടനം പയ്യാവൂരില്‍

പയ്യാവൂര്‍: പുണ്യം പൂങ്കാവനവും, മലബാര്‍ ദേവസ്വം ബോര്‍ഡും സംയുക്തമായി നടപ്പിലാക്കി കൊണ്ടിരിക്കുന്ന പദ്ധതികളില്‍ ഇനി മുതല്‍ ഹെല്‍പ്പ് ഡെസ്‌ക്കും പ്രവര്‍ത്തിക്കും. കണ്ണൂര്‍ ജില്ലയിലെ ക്ഷേത്രോല്‍സവ പറമ്പുകളില്‍ വിവിധങ്ങളായ സഹായങ്ങള്‍ ഭക്ത ജനങ്ങള്‍ക്ക് ഇനിമുതല്‍ ലഭ്യമാവും. ഷോപ്പ്‌റിക്‌സ് ഇന്ത്യ െ്രെപവറ്റ് ലിമിറ്റഡും , … Read More

പുണ്യംപൂങ്കാവനം ഇലഞ്ഞിമരം നടീല്‍ എം.ആര്‍.മുരളി ഉദ്ഘാടനം ചെയ്തു.

മയ്യില്‍: പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായ ഇലഞ്ഞിമരം നടീലും പൂജ പുഷ്‌പ്പോദ്യാനവും നക്ഷത്ര വനവും വേളം മഹാഗണപതി ക്ഷേത്രത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.ആര്‍.മുരളി ഉദ്ഘാടനം ചെയ്തു. മയ്യില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.റിഷ്‌ന അദ്ധ്യക്ഷത വഹിച്ചു. പുണ്യം പൂങ്കാവനം പദ്ധതി … Read More

പുണ്യം പൂങ്കാവനത്തിന്റെ 2022ലെ പുതിയ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ കണ്ണൂര്‍ പിള്ളയാര്‍ കോവിലില്‍

തളിപ്പറമ്പ്: പുണ്യം പൂങ്കാവനത്തിന്റെ 2022ലെ പദ്ധതികളിലൊന്നായ 2022 ഇലഞ്ഞിമരം കേരളത്തിലുടനീളം നട്ടു പരിപാലിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ പുതുവല്‍സരദിനത്തില്‍ രാവിലെ ഒമ്പത് മണിക്ക് കണ്ണൂര്‍ ശ്രീ പിള്ളയാര്‍ കോവിലില്‍ കണ്ണൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിര്‍വ്വഹിക്കും. മലബാര്‍ ദേവസ്വം … Read More

ശബരിമല മാത്രമല്ല ഈ ലോകം തന്നെ പുണ്യം പൂങ്കാവനമാക്കണം. രാജശ്രീ തൃക്കേട്ട നാള്‍ പന്തളം വലിയ കോയിക്കല്‍ രാജരാജവര്‍മ്മ.

തളിപ്പറമ്പ്: ശബരിമല മാത്രമല്ല, ഈ ലോകം തന്നെ പുണ്യം പൂങ്കാവനമാക്കണമെന്ന് രാജശ്രീ തൃക്കേട്ട നാള്‍ പന്തളം വലിയ കോയിക്കല്‍ രാജരാജവര്‍മ്മ. ആവശ്യത്തിനും അനാവശ്യത്തിനും ഒരു ഭാഗത്ത് മരങ്ങള്‍ വെട്ടി നശിപ്പിക്കപ്പെടുമ്പോള്‍ മറുഭാഗത്ത് പുണ്യം പൂങ്കാവനം പദ്ധതിയുടെ മരം വെച്ച് പിടിപ്പിക്കല്‍ ശ്ലാഘനീയമാണെന്നും … Read More

35 മുതല്‍ 59 വര്‍ഷം വരെ മലചവിട്ടിയ 25 സ്വാമിമാരെ ആദരിക്കുന്നു–അയ്യപ്പസംഗമം ഡിസംബര്‍ 30 ന്–

തളിപ്പറമ്പ്: 59 വര്‍ഷം മുതല്‍ 35 വര്‍ഷം വരെ തുടര്‍ച്ചയായി ശബരിമലദര്‍ശനം നടത്തിയ 25 സ്വാമിമാരെ ആദരിക്കുന്നു. ഡിസംബര്‍ 30 ന് തളിപ്പറമ്പില്‍ നടക്കുന്ന കണ്ണൂര്‍ ജില്ലാ അയ്യപ്പസംഗമത്തില്‍ വെച്ചാണ് ഇവരെ ആദരിക്കുന്നതെന്ന് പുണ്യം പൂങ്കാവനം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.സി.മണികണ്ഠന്‍നായര്‍, കണ്‍വീനര്‍ … Read More

പുണ്യം പൂങ്കാവനം-ജില്ലയിലെ ആദ്യത്തെ നക്ഷത്രവനം ഉദ്ഘാടനം ചെയ്തു-

കൂത്തുപറമ്പ്: പുണ്യം പൂങ്കാവനം പദ്ധതിയുടെ കണ്ണൂര്‍ ജില്ലയിലെ ആദ്യ നക്ഷത്രവനം കോട്ടയം ശ്രീതൃക്കൈക്കുന്ന് മഹാദേവ ക്ഷേത്രത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എ.എന്‍.നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. കേരളസിംഹം വീരകേരളവര്‍മ്മ പഴശ്ശിരാജ അനുസ്മരണവുമായി ബന്ധപ്പെട്ട ചടങ്ങ് ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു ഉത്രാടം നക്ഷത്രമരമായ … Read More

പൂജാ പുഷ്‌പോദ്യാനം-പാലകുളങ്ങര ധര്‍മ്മശാസ്താക്ഷേത്രത്തില്‍ നാളെ തുടക്കമാവും-

തളിപ്പറമ്പ്: മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ പുണ്യം പൂങ്കാവനം പദ്ധതിക്ക് നാളെ പാലകുളങ്ങര ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ തുടക്കമാവും. പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന പൂജാ പുഷ്‌പോദ്യാനം നാളെ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനും പുണ്യം പൂങ്കാവനം … Read More