മുഖ്യമന്ത്രി ചികില്‍സ കഴിഞ്ഞ് തിരിച്ചെത്തി.

തിരുവനന്തപുരം: ചികിത്സയ്ക്കായി വിദേശത്തേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി. പുലര്‍ച്ചെ 3:30 ഓടെയാണ് മുഖ്യമന്ത്രി തിരുവന്തപുരത്ത് എത്തിയത്. ചീഫ് സെക്രട്ടറിയും ഡിജിപിയുമടക്കം മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. ചികിത്സയ്ക്കായി ജൂലായ് അഞ്ചിനാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. മിനിസോട്ടയിലെ മയോ ക്ലിനിക്കിലാണ് … Read More

ബേക്ക്‌ലാന്റ് സിദ്ദിക്കിന്റെ സത്യസന്ധതയ്ക്ക് സ്വര്‍ണത്തിളക്കം.

തളിപ്പറമ്പ്: കളഞ്ഞുകിട്ടിയ സ്വര്‍ണനാണയവും പണവും അടങ്ങിയ പേഴ്‌സ് വ്യാപാരിയുടെ സത്യസന്ധത കാരണം ഉടമക്ക് തിരിച്ചുകിട്ടി. തളിപ്പറമ്പ് മെയിന്‍ റോഡ് ജംഗ്ഷന്‍ ബസ്റ്റോപ്പിന് സമീപത്ത് നിന്നും ബേക്ക്‌ലാന്റ് ബേക്കറി ഉടമ സിദ്ദിക്കിനാണ് പേഴ്‌സ് ലഭിച്ചത്. സിദ്ദിക്ക് ഉടന്‍ വിവരം തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ … Read More

2000 രൂപയുടെ ഒറ്റ നോട്ടുകള്‍ പിന്‍വലിക്കുന്നു.

ന്യൂഡെല്‍ഹി: 2000 രൂപയുടെ ഒറ്റ നോട്ടുകള്‍ പിന്‍വലിക്കുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. 2023 സെപ്തംബര്‍ 30 വരെ ഉപയോഗിക്കാം.    

കാണാതായ വയോധിക വീട്ടില്‍ തിരിച്ചെത്തി.

തളിപ്പറമ്പ്: കാണാതായ വയോധിക തിരിച്ചെത്തി. ഇന്നലെ രാവിലെ വീട്ടില്‍ നിന്ന് കാണാതായ കരിമ്പം അള്ളാംകുളം മൈത്രി നഗറിലെ ഇലവുങ്കല്‍ റോസമ്മ ഏബ്രഹാമാണ്(82) ഇന്ന് പുലര്‍ച്ചെ നാലരയോടെ വീട്ടില്‍ തിരിച്ചെത്തിയത്. മാഹി പള്ളിയില്‍ പോയതായാണ് ഇവര്‍ ബന്ധുക്കളെ അറിയിച്ചത്.

മുയ്യക്കാരന് മുയ്യക്കാരന്‍ നല്‍കിയ പണം മുയ്യക്കാരന് കിട്ടി-പക്ഷെ, ഒരു ലക്ഷം ആവിയായി-

തളിപ്പറമ്പ്: വയോധികന്റെ നഷ്ടപ്പെട്ട ആറ് ലക്ഷം രൂപയില്‍ അഞ്ച് ലക്ഷം രൂപ തിരിച്ചു കിട്ടി. ഇന്ന് രാവിലെ തളിപ്പറമ്പ് കോടതിക്ക് സമീപത്തെ തട്ട് കടക്ക് സമീപം ഉപേക്ഷിക്കപ്പെട്ട പൊതിയിലാണ് പണം ഉണ്ടായിരുന്നത്. തട്ടികടയുടമ കരുണാകരനാണ് പൊതി ആദ്യം കണ്ടത്. സംശയംതേന്നി കടയില്‍ … Read More