കൈതപ്രം സോമയാഗം-തലമുറകളുടെ സംഗമ വേദിയായി യജ്ഞശാല

കൈതപ്രം: കൈതപ്രം സോമയാഗം യജ്ഞശാലയില്‍ ശ്രീരാഘവപുരം സഭായോഗം യജുര്‍വേദ, സാമവേദ പാഠശാലയിലെ പഠിതാക്കള്‍ സജീവം. കേരളത്തിലെയും ഗോകര്‍ണ്ണത്തെയും വൈദിക പണ്ഡിതന്മാര്‍ക്കൊപ്പം കുട്ടികളായ വേദ പഠിതാക്കള്‍ ഒത്തുകൂടിയപ്പോള്‍ വൈദികരംഗത്തെ തലമുറകളുടെ സംഗമ വേദിയായി യജ്ഞശാല മാറി. ശ്രീരാഘവപുരം സഭായോഗത്തിന്റെ കീഴിലുള്ള യജുര്‍വേദ പാഠശാലയിലെയും … Read More

ആദ്യ സംഭാവന നല്‍കിയത് കോട്ടയത്തെ മൈക്കിള്‍-യാഗപശുവിനെ നല്‍കിയത് അബ്ദുള്‍നാസര്‍-കൈതപ്രം സോമയാഗം വേറെ ലെവല്‍.

കരിമ്പം.കെ.പി.രാജീവന്‍ കൈതപ്രം: മൈക്കിളിന്റെ ഒരുലക്ഷം സംഭാവനയും അബ്ദുള്‍നാസറിന്റെ പശുവിന്റെ പാലും, കൈതപ്രം സോമയാഗം വേറെ ലെവലിലേക്ക് മാറാന്‍ ഇനിയെന്ത് വേണം. വര്‍ഗീയതയും ചേരിതിരിവും സൃഷ്ടിക്കാന്‍ കാരണങ്ങള്‍ക്ക് പഞ്ഞമില്ലാത്ത നാട്ടില്‍ സാഹോദര്യത്തിന്റെ വെളിച്ചമായി മാറുകാണ് കൈതപ്രത്തെ സോമയാഗവേദി. സോമയാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ലക്ഷം … Read More

സോമയാഗം-സംഘാടകമികവില്‍ താരമായി ആന്ധ്രപ്രദേശ് സ്വദേശിനി ലാവണ്യ അനസൂയ-

  കൈതപ്രം: സോമയാഗം നടക്കുന്ന കൈതപ്രത്തെ ദേവഭൂമിയില്‍ എവിടെയും സജീവസാന്നിധ്യമായി മാറിയിരിക്കയാണ് ആന്ധ്രപ്രദേശ് സ്വദേശിനിയായ ലാവണ്യ അനസൂയ. സോമയാഗത്തിന്റെ ആലോചന തുടങ്ങിയ കഴിഞ്ഞ വര്‍ഷം മുതല്‍ അതിന്റെ എല്ലാ സംഘാടനരംഗത്തും ഇവര്‍ മറ്റാരെക്കാളും മുന്നിലാണ്. ഊട്ടുപുരയിലായാലും സ്വാഗതസംഘം ഓഫീസിലായാലും മീഡിയാ സെന്ററിലായാലും … Read More

പ്രകൃതിയുടെയും ലോകത്തിന്റെ നന്മക്കായി സോമയാഗം: ഡോ. ഉഷ അഗ്നിഹോത്രി.

കൈതപ്രം: പ്രകൃതിയെ ചൂഷണം ചെയ്യാതെ ദോഹനം ചെയ്യുന്ന, സമസ്ത ജീവജാലങ്ങൾക്കും നന്മ വരണമെന്നാഗ്രഹിക്കുന്ന ഒരു സംസ്കാരത്തിലേക്കുള്ള യാത്രയാണ് സോമയാഗത്തിൽ പങ്കെടുക്കുന്നതിലൂടെ നാം നേടിയെടുക്കുന്നതെന്ന് ഡോ. ഉഷ അഗ്നിഹോത്രി. കൈതപ്രം സോമയാഗത്തിന്റെ വിജയത്തിനായി നടത്തിയ വനിതാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. … Read More

സോമയാഗം ലോകനന്മക്ക്- സ്വാമിജി യോഗാനന്ദ സരസ്വതി.

പിലാത്തറ:ലോകത്തിലെ സമസ്ത ജീവജാലങ്ങളുടെയും നന്മയാണ് സോമയാഗത്തിലൂടെ ഉണ്ടാകുന്നതെന്ന് കൊണ്ടേവൂര്‍ ജഗദ്ഗുരു നിത്യാനന്ദ യോഗാശ്രമം മഠാധിപതി സ്വാമിജി യോഗാനന്ദ സരസ്വതി പറഞ്ഞു. കൈതപ്രത്ത് ഏപ്രില്‍ 30 മുതല്‍ നടക്കുന്ന സോമയാഗത്തിന്റെ യാഗ സങ്കല്പം ചടങ്ങ് വാസുദേവപുരം ക്ഷേത്രത്തില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിയും മനുഷ്യനും … Read More

കൈതപ്രത്ത് കാലുകുത്താന്‍ സാധിച്ചത്ജന്‍മപുണ്യം-കൊല്ലം തുളസി.

കൈതപ്രം: സോമയാഗം എന്ന മഹത്തായ സംരംഭത്തിന് വേദിയാകുന്ന കൈതപ്രം ഗ്രാമം സന്ദര്‍ശിക്കാന്‍ സാധിച്ചത് ജീവിതത്തിലെ ഏറ്റവും മഹത്തായ ഒരു അനുഭവമായി കരുതുന്നുവെന്ന് ചലച്ചിത്രതാരം കൊല്ലം തുളസി. കൈതപ്രം സോമയാഗത്തിന്റെ അഗ്‌ന്യാധ്യായം നടന്ന കൊമ്പങ്കുളം ഇല്ലത്ത് പൂര്‍ണമാസേഷ്ഠി വന്ദിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. നടി … Read More

സോമയാഗം സ്വാഗതസംഘം ഓഫീസിന് കുറ്റിയടിച്ചു.

കൈതപ്രം: കൈതപ്രം സോമയാഗത്തിന്റെ സ്വാഗതസംഘം ഓഫീസിന്റെ കുറ്റിയടിക്കല്‍ കര്‍മ്മം ഇന്ന് രാവിലെ നടന്നു. യാഗത്തിന്റെ യജമാനന്‍ വിഷ്ണു അഗ്‌നിഹോത്രി കുറ്റിയടിക്കല്‍ നിര്‍വ്വഹിച്ചു. എം.നാരായണന്‍ നമ്പൂതിരി, ശങ്കരന്‍ കൈതപ്രം, എം.ശിവശങ്കരന്‍, മംഗലം പത്മനാഭന്‍ നമ്പൂതിരി, വി.കെ.രവി, കെ.രാധ, അര്‍ജുന്‍, കൃഷ്ണന്‍, രഞ്ജിത്ത് മംഗലം, … Read More

കൈതപ്രം സോമയാഗം- ഉണ്ണി മുകുന്ദന്‍ ബ്രോഷര്‍ പ്രകാശനം ചെയ്തു

പിലാത്തറ: കൈതപ്രത്ത് ഏപ്രില്‍ 30 മുതല്‍ മെയ് അഞ്ച് വരെ നടക്കുന്ന സോമയാഗത്തിന്റെ ബ്രോഷര്‍ സിനിമാ താരം ഉണ്ണി മുകുന്ദന്‍ പ്രകാശനം ചെയ്തു. ആര്‍.എസ്.എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി, ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് സന്തോഷ് മാട, സോമയാഗം കണ്‍വീനര്‍ ശങ്കരന്‍ … Read More

കൈതപ്രം സോമയാഗം ലോകത്തിന്റെ മുഴുവന്‍ ഐശ്വര്യത്തിനെന്ന് ഡോ.കൊമ്പങ്കുളം വിഷ്ണുനമ്പൂതിരി.-സ്വാഗതസംഘം രൂപീകരിച്ചു.

കൈതപ്രം (കണ്ണൂര്‍): ലോകത്തിന്റെ മുഴുവന്‍ ഐശ്വര്യമാണ് സോമയാഗത്തിന്റെ ലക്ഷ്യമെന്ന് കൈതപ്രം അഗ്‌നിഷ്ടോമ യജമാനന്‍ ഡോ.കൊമ്പങ്കുളം വിഷ്ണു നമ്പൂതിരി പറഞ്ഞു. കൈതപ്രം ശ്രീഗോകുലം ഓഡിറ്റോറിയത്തില്‍ നടന്ന സ്വാഗതസംഘം രൂപീകരണയോഗത്തില്‍ കൈതപ്രം വാസുദേവന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ഭാരതപ്പുഴക്ക് ഇപ്പുറത്ത് വടക്കേമലബാറില്‍ ആദ്യമായി നടക്കുന്ന … Read More

ഗ്രാമപുണ്യമായി അഗ്‌ന്യാധാനച്ചടങ്ങ്-കൈതപ്രത്ത് സോമയാഗം അടുത്ത വര്‍ഷം ഏപ്രിലില്‍

കൈതപ്രം: നൂറ്റാണ്ടുകള്‍ക്ക് ശേഷം മലബാറില്‍ ആദ്യമായി നടക്കുന്ന അഗ്‌ന്യാധാന ചടങ്ങുകള്‍ക്ക് മംഗള പരിസമാപ്തി. ദേവഭൂമിയായ കൈതപ്രം ഗ്രാമത്തിലെ കൊമ്പംങ്കുളം ഇല്ലത്താണ് അഗ്‌ന്യാധാന ക്രിയകള്‍ നടന്നത്. രണ്ട് ദിവസമായി നടന്ന അഗ്‌ന്യാധാനത്തിലൂടെ ഉണ്ടാക്കിയ ത്രേതാഗ്‌നിയിലാണ് അടുത്ത വര്‍ഷം സോമയാഗം ചെയ്യുക. ഇന്നു മുതല്‍ … Read More