കൈതപ്രം സോമയാഗം ലോകത്തിന്റെ മുഴുവന്‍ ഐശ്വര്യത്തിനെന്ന് ഡോ.കൊമ്പങ്കുളം വിഷ്ണുനമ്പൂതിരി.-സ്വാഗതസംഘം രൂപീകരിച്ചു.

കൈതപ്രം (കണ്ണൂര്‍): ലോകത്തിന്റെ മുഴുവന്‍ ഐശ്വര്യമാണ് സോമയാഗത്തിന്റെ ലക്ഷ്യമെന്ന് കൈതപ്രം അഗ്‌നിഷ്ടോമ യജമാനന്‍ ഡോ.കൊമ്പങ്കുളം വിഷ്ണു നമ്പൂതിരി പറഞ്ഞു.

കൈതപ്രം ശ്രീഗോകുലം ഓഡിറ്റോറിയത്തില്‍ നടന്ന സ്വാഗതസംഘം രൂപീകരണയോഗത്തില്‍ കൈതപ്രം വാസുദേവന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു.

ഭാരതപ്പുഴക്ക് ഇപ്പുറത്ത് വടക്കേമലബാറില്‍ ആദ്യമായി നടക്കുന്ന സോമയാഗം ഏപ്രില്‍ 30 മുതല്‍ മെയ് 5 വരെ ദേവഭൂമി എന്നറിയപ്പെടുന്ന കൈതപ്രത്താണ് നടക്കുന്നത്.

ആറ് ദിവസങ്ങളിലായി നടക്കുന്ന സോമയാഗത്തില്‍ അഞ്ചു ലക്ഷത്തോളം പേര്‍ സംബന്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ വര്‍ഷം മെയ് 3 നാണ് സോമയാഗത്തിന്റെ ഭാഗമായ അഗ്‌ന്യാധ്യായ ചടങ്ങുകള്‍ നടന്നത്.

ശങ്കരന്‍ കൈതപ്രം, പ്രശാന്ത് ബാബു കൈതപ്രം, എം.പി.ഉണ്ണികൃഷ്ണന്‍, ഡോ.ഉഷ പത്തനാടി, എന്‍.കെ.സുജിത്ത് എന്നിവര്‍ പ്രസംഗിച്ചു.

സ്വാഗതസംഘം ഭാരവാഹികളായി കുമ്മനം രാജശേഖരന്‍ , രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി, കെ.സി.വേണുഗോപാല്‍ തുടങ്ങിയവര്‍ രക്ഷാധികാരികളായും കൈതപ്രം ദാമോദരന്‍ നമ്പൂതിരി (ചെയര്‍മാന്‍), കൈതപ്രം വാസുദേവന്‍ നമ്പൂതിരി (ജനറല്‍ കണ്‍വീനര്‍ ), ശങ്കരന്‍ കൈതപ്രം (കണ്‍വീനര്‍)
എം. നാരായണന്‍ നമ്പൂതിരി(വര്‍ക്കിംഗ് ചെയര്‍മാന്‍), ലാവണ്യ ജയേഷ് (ജോ. കണ്‍വീനര്‍), എ.കെ.സുബ്രഹ്മണ്യന്‍ നമ്പൂതിരി ( ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. പതിനഞ്ച് സബ്ബ് കമ്മറ്റികളും രൂപീകരിച്ചു.