മരം തീപിടിച്ച് കത്തിയമര്‍ന്നു, സംഭവം പരിയാരത്ത്.

പരിയാരം: ദേശീയപാതയോരത്തെ മരത്തിന് തീപിടിച്ചത് പരിഭ്രാന്തിപരത്തി.

ഇന്നലെ രാത്രി 7.45 നാണ് പരിയാരം മെഡിക്കല്‍ കോളേജിന് സമീപത്തെ ബസ്റ്റോപ്പിനടുത്തുള്ള നൂറ്റാണ്ടിലേറെ പഴക്കമുള്ള മരത്തിന് തീപിടിച്ചത്.

തീപടര്‍ന്നുപിടിച്ചതോടെ നാട്ടുകാര്‍ പയ്യന്നൂര്‍ അഗ്നിശമനസേനയെ വിവരമറിയിച്ചു.

അസി.സ്റ്റേഷന്‍ ഓഫീസര്‍ ഒ.സി.കേശവന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ കുതിച്ചെത്തിയ സേനാംഗങ്ങളാണ് തീ നിയന്ത്രണവിധേയമാക്കിയത്.

മാലിന്യങ്ങള്‍ക്ക് തീവെച്ചതിനിടയിലാണ് മരത്തിലേക്ക് തീ പടര്‍ന്നതെന്നാണ് സംശയം.

മരം ഏതാണ്ട് പൂര്‍ണമായി തന്നെ ആഗ്നിക്കിരയായി.