Skip to content
തിരുവനന്തപുരം: സംസ്ഥാന പവര്‍ലിഫ്റ്റിംഗ് മല്‍സരത്തില്‍ സ്വര്‍ണത്തിളക്കവുമായി തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ്ബ്.
ജനുവരി 14, 15, തീയ്യതികളില്‍ തിരുവന്തപുരം ചിന്മയ വിദ്യാലയം ഓഡിറ്റോറിയത്തില്‍ നടന്ന മത്സരത്തില്‍ 59 kg വിഭാഗത്തില്‍ കെ.രാജീവന്‍ (സ്വര്‍ണ്ണമെഡല്‍) ,
74 kg വിഭാഗത്തില്‍ മുഹമ്മദ് ഷാഫി സ്വര്‍ണ്ണ മെഡലും സ്‌ട്രോങ്ങ് മാന്‍ ഓഫ് കേരള പട്ടം 2023 ആയും തെരെഞ്ഞെടുത്തു.
74 kg വിഭാഗം നേടിയ പി.പി.ജയകുമാര്‍(വെള്ളി മെഡല്‍), 93 Kg വിഭാഗത്തില്‍ മുഹമ്മദ് ഇഖ്ബാല്‍(സ്വര്‍ണമെഡല്‍),
93 കിലോഗ്രാം എം-2 വിഭാഗത്തില്‍ വി.മുഹമ്മദ് ഫൗസ്(സ്വര്‍ണമെഡല്‍), +120 Kg വിഭാഗത്തില്‍ പി.പി.നിതീഷ് (സ്വര്‍ണ്ണ മെഡല്‍)
എല്ലാവരും തളിപ്പറമ്പ് റിക്രിയേഷന്‍ ഹെല്‍ത്ത് ക്ലബ് ടീം അംഗങ്ങളാണ്.
കെ.രാജീവന്‍ ആടിക്കുംപാറ സോദേശിയും തളിപ്പറമ്പിലെ ഓട്ടൊ ഡ്രൈവറുമാണ്
പി.പി.ജയകുമാര്‍ പൂക്കോത്ത് തെരു സ്വദേശിയും കണ്ണൂര്‍ റൂറല്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറുമാണ്.
മുഹമ്മദ് ഷാഫി പുഷ്പഗിരി സ്വദേശിയും സര്‍ സയ്യിദ് കോളെജ് ക്ലര്‍ക്കുമാണ്
കെ.പി.മുഹമ്മദ് ഇഖ്ബാല്‍ കരിമ്പം സ്വദേശിയും കണ്ണൂര്‍ ടെയിലക്‌സ് പാട്ണറുമാണ്
വി.മുഹമ്മദ് ഫൗസ് ഞാറ്റുവയല്‍ സ്വദേശിയും ടിമ്പര്‍ വ്യാപാരിയുമാണ്.
പി.പി.നിധീഷ് തളിപ്പറമ്പ് മാന്തംകുണ്ട് സ്വദേശിയും ചുമട്ട് തൊഴിലാളിയുമാണ്