തളിപ്പറമ്പില്‍ ഡോക്ടര്‍ എത്തി- കാണാന്‍ 28 പേര്‍ മാത്രം–നാളെ സ്റ്റാര്‍-നോ ടൈം ട ഡൈ, കാബിന്‍-

തളിപ്പറമ്പ്: സിനിമാപ്രദര്‍ശനം ആരംഭിച്ചുവെങ്കിലും കാണികളുടെ എണ്ണം വളരെ കുറവ്.

തളിപ്പറമ്പിലെ നാല് തിയേറ്ററുകളില്‍ ആലിങ്കീലില്‍ ഇന്ന്  തമിഴ്
സിനിമ  ശിവകാര്‍ത്തികേയന്‍ നായകനായ ഡോക്ടര്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങി.

രാവിലെ 11 ന്റെ മോര്‍ണിംഗ്‌ഷോക്ക് 28 പേര്‍ മാത്രമാണ് ഉണ്ടായതെന്ന് തിയേറ്റര്‍ മാനേജ്‌മെന്റ് പറഞ്ഞു.

നാളെ മുതല്‍ ജോജു ജോര്‍ജ് നായകനായ സ്റ്റാര്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങുന്നതോടെ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ.

മാസങ്ങളായി സ്മാര്‍ട്ട് ഫോണുകളിലും മറ്റും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ സിനിമ കണ്ട് ശീലിച്ച പ്രേക്ഷകര്‍ മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം പോലുള്ള വലിയ പടങ്ങള്‍ എത്തുന്നതോടെ സജീവമാകുമെന്നാണ് കരുതുന്നത്.

നാളെ മുതല്‍ ക്ലാസിക്-ക്രൗണ്‍ തിയേറ്ററുകളില്‍ കൂടി സിനിമ പ്രദര്‍ശിപ്പിക്കും.

ക്ലാസിക്കില്‍ നോ ടൈം ടു ഡൈ എന്ന ഇംഗ്ലീഷ് സിനിമയും ക്രൗണില്‍ കാബിന്‍ എന്ന മലയാളം സിനിമയുമാണ് പ്രദര്‍ശിപ്പിക്കുക.