പൂന്തുരുത്തി തോട് നവീകരണത്തിന് വീറോടെ വാദിച്ച് വല്‍സരാജനും സുരേഷും.
തളിപ്പറമ്പ്: കീഴാറ്റൂര്‍ ഓവുചാല്‍ മൂന്നാംഘട്ടം നിര്‍മ്മാണത്തിന് അമൃത് അര്‍ബന്‍ ഇന്‍ഫ്രാസ്‌ട്രെക്‌ച്ചെര്‍ ഡവലപ്‌മെന്റ് ഫണ്ടില്‍ നിന്നും 5 കോടി രൂപ അനുവദിച്ചതുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ചൂടേറിയ ചര്‍ച്ച നടന്നു.
പാലകുളങ്ങര-പൂന്തുരുത്തി തോടിന്റെ നവീകരണത്തിന് നിര്‍ദ്ദേശിച്ച പദ്ധതി നടപ്പിലാക്കാത്തതിനെതിരെ ബി.ജെ.പി.കൗണ്‍സിലര്‍മാരായ കെ.വല്‍സരാജനും പി.വി.സുരേഷും കൗണ്‍സില്‍ യോഗത്തില്‍ ശക്തമായി പ്രതിഷേധിച്ചു.
നേരത്തെ മന്നയില്‍ നിന്നുള്ള മഴവെള്ളവും മലിനജലവും കാക്കാത്തോടിലേക്കാണ് ഒഴുകിയിരുന്നതെങ്കില്‍ അത് പാലകുളങ്ങര ഭാഗത്തേക്ക് തിരിച്ചുവിട്ടതോടെ ഗുരുതരമായ പാരിസ്ഥിതി വിഷയങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ഇരുവരും പറഞ്ഞു.
കീഴാറ്റൂര്‍ ഓവുചാല്‍ നിര്‍മ്മാണത്തിന് നല്‍കുന്ന അതേ പരിഗണന പൂന്തുരുത്തിതോട് നവീകരണത്തിനും നല്‍കിയില്ലെങ്കില്‍ വരും വര്‍ഷങ്ങളില്‍ ഗുരുതരമായ പ്രശ്‌നങ്ങളെ നേരിടേണ്ടി വരുമെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
കാക്കാത്തോട്, പൂന്തുത്തി തോട് നവീകരണ പദ്ധതികള്‍ക്ക് 5 കോടി രൂപയുടെ പദ്ധതികളാണ് സമര്‍പ്പിച്ചിരുന്നതെങ്കിലും കാക്കാത്തോട് മൂന്നാംഘട്ടം നവീകരണത്തിന് മാത്രമാണ് അംഗീകാരം ലഭിച്ചത്.
ഇന്ന് രാവിലെ നടന്ന യോഗത്തില്‍ ചെയര്‍പേഴ്‌സന്‍ മുര്‍ഷിത കൊങ്ങായി അധ്യക്ഷത വഹിച്ചു.
വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍, ഒ.സുഭാഗ്യം, പി.പി.മുഹമ്മദ്‌നിസാര്‍, കെ.രമേശന്‍, എം.പി.സജീറ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.