കാക്കാത്തോട് ബസ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സിന് 3 കോടി നീക്കിവെച്ച് തളിപ്പറമ്പ് നഗരസഭാ ബജറ്റ്:
തളിപ്പറമ്പ്: നഗരസഭാ കോമ്പൗണ്ടില്‍ ടൗണ്‍ ഹാളിന് മാറ്റി വെച്ച സ്ഥലത്ത് ഷോപ്പ് മുറികളും കോണ്‍ഫറന്‍സ് ഹാളും പണിയാന്‍ 5 കോടി രൂപ മാറ്റി വെച്ച് തളിപ്പറമ്പ് നഗരസഭാ ബജറ്റ്.
ഇന്ന് രാവിലെ വൈസ് ചെയര്‍മാന്‍ കല്ലിങ്കില്‍ പത്മനാഭന്‍ അവതരിപ്പിച്ച ബജറ്റിലാണ് പുതിയ നിര്‍ദ്ദേശം.
നഗരസഭാ ഓഫീസിന്റെ രണ്ടാംഘട്ട നവീകരണത്തിന് 60 ലക്ഷം രൂപ വകയിരുത്തി. ജീവനക്കാരുടെ പരിശീലനത്തിന് 2 ലക്ഷംരൂപയും മെയിന്‍ റോഡില്‍ പുതിയ ഷോപ്പിംഗ് കോംപ്ലക്‌സിന് 10 ലക്ഷം രൂപയും മാറ്റിവെച്ചു.
കാക്കാത്തോട് ബസ്റ്റാന്റില്‍ പുതിയ ബസ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മിക്കാന്‍ 3 കോടി രൂപ വകയിരുത്തി.
മറ്റ് പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്-നഗരത്തിലെ പ്രധാന വീഥികള്‍ സൗന്ദര്യവല്‍ക്കരിക്കാനും ഇന്റര്‍ലോക്ക് ചെയ്യാനും 25 ലക്ഷം,
ചിറവക്കില്‍ ട്രാഫിക് സിഗ്‌നല്‍ 10 ലക്ഷം, കാക്കാത്തോട് പ്ലാസ ജംഗ്ഷന്‍ റോഡിന് 20 ലക്ഷം, പുഷ്പഗിരിയില്‍ സ്‌പോര്‍ട്‌സ് ഹബ്ബിന് 25 ലക്ഷം, കാക്കാത്തോട് ഡ്രൈനേജ് 2 കോടി,
സി.സി.ടി.വി.കാമറകള്‍ സ്ഥാപിക്കാന്‍ 10 ലക്ഷം, താലൂക്ക് ആശുപത്രിയുടെ പശ്ചാത്തല വികസനത്തിന് 70 ലക്ഷം, ഡയാലിസിസ് സെന്ററിന്റെ ശേഷി 36 ല്‍ നിന്ന് 72 ആയി ഉയര്‍ത്താന്‍ 80 ലക്ഷം,
മുഴുവന്‍ നികുതി ദായകര്‍ക്കും തുണി സഞ്ചി 10 ലക്ഷം, ബഡ്‌സ് സ്‌കൂള്‍ നിര്‍മ്മാണത്തിന് 35 ലക്ഷം. വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്
നിലവില്‍ ഫീസ് ഈടാക്കാത്ത സാക്ഷ്യപത്രങ്ങള്‍ക്ക് 10 രൂപ നിരക്കില്‍ ഫീസ് ഈടാക്കാനും പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പെര്‍മിറ്റ് ഫീസ് ഈടാക്കാനും തീരുമാനിച്ചു.
നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി അധ്യക്ഷത വഹിച്ചു. പ്രതിപക്ഷനേതാവ് ഒ.സുഭാഗ്യം, പി.പി.മുഹമ്മദ്‌നിസാര്‍,
കെ.പി.ഖദീജ, പി.റജില, പി.സി.നസീര്‍, എം.കെ.ഷബിത, സി.വി.ഗിരീശന്‍, കെ.വല്‍സരാജന്‍, കെ.എം.ലത്തീഫ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.