സപ്തംബര്‍ മാസത്തെ തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം 16 ന് ചൊവ്വാഴ്ച്ച
തളിപ്പറമ്പ്: സപ്തംബര്‍ മാസത്തെ തളിപ്പറമ്പ് താലൂക്ക് വികസനസമിതിയോഗം 16 ന് ചൊവ്വാഴ്ച്ച നടക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

രാവിലെ 10.30 ന് താലൂക്ക് ഓഫീസ് സമ്മേളന ഹാളില്‍ നടക്കുന്ന യോഗത്തിന്റെ പരിഗണനക്കായി പൊതുജനങ്ങള്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്.
ഉദ്യോഗസ്ഥ മേധാവികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിക്കും.
ഇക്കഴിഞ്ഞ ആറിന് ശനിയാഴ്ച്ച ചേരേണ്ട യോഗം അവധിയായതിനാലാണ് 16 ലേക്ക് മാറ്റിയത്.
