ഒടുവള്ളിത്തട്ട് സി.എച്ച്.സി. താലൂക്കാശുപത്രിയായി ഉയര്‍ത്തണം-തോമസ് വെക്കത്താനം
തളിപ്പറമ്പ്:ചെങ്ങളായി മൊയാലംതട്ട്, തവറൂല്‍ പ്രദേശങ്ങളില്‍ സഞ്ചരിക്കുന്ന മാവേലിസ്റ്റോര്‍ അനുവദിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്തംഗം കൊയ്യം ജനാര്‍ദ്ദനന്‍ ആവശ്യപ്പെട്ടു.

ചെമ്പന്തൊട്ടി ചെറുപുഷ്പം യു.പി.സ്‌കൂൡന് മുന്നിലെ റോഡില്‍കൂടി പഠനസമയത്ത് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ടിപ്പര്‍ ലോറികള്‍ ഓടുന്നത് തടയണമെന്ന തോമസ് കുര്യന്റെ പരാതിയില്‍ നടപടികള്‍ സ്വീകരിക്കാന്‍ തളിപ്പറമ്പ് ജോ.ആര്‍.ടി.ഒക്ക് നിര്‍ദ്ദേശം നല്‍കി.
തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ അലക്കോട് മലയോര ഹൈവേ ആരംഭിക്കുന്ന മന്ന ജംഗ്ഷന്‍ വീതികൂട്ടുന്നതിന് സ്ഥലം അക്വയര്‍ ചെയ്യാന്‍ നടപടികള്‍ വേണമെന്ന മുന്‍ എ.ഡി.എം എ.സി.മാത്യുവിന്റെ പരാതിയില്‍ അവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു.
തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിന് സമീപത്തെ താമസക്കാര്‍ക്ക് ഭീഷണിയായി മാറിയ പഴയ മതില്‍ പൊളിച്ച് പുനര്‍നിര്‍മ്മിക്കാന്‍ തീരുമാനിച്ചതായി ബി.ഡി.ഒ യോഗത്തെ അറിയിച്ചു.
ശ്രീകണ്ഠാപുരത്തെ കൂട്ടുംമുഖം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കിടത്തിച്ചികില്‍സ ആരംഭിക്കണമെങ്കില്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിക്കേണ്ടിവരുമെന്ന് ഡി.എം.ഒ യോഗത്തെ അറിയിച്ചു.
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കം കാല്‍നടയാത്രക്കാര്‍ക്ക് അപകടഭീഷണിയായി കരയത്തുംചാല്‍-ചെമ്പന്‍തൊട്ടി-ചുഴലി റോഡില്‍ അമിതവേഗതയിലും അശ്രദ്ധമായും ടിപ്പര്‍ ലോറികള്‍ ഓടിക്കുന്നതും കല്ലുകളും പൊടികളും തുറന്ന നിലയില്‍ കൊണ്ടുപോകുന്നതത് മൂലം വഴിയാത്രക്കാര്‍ക്ക് അപകടമുണ്ടാകുന്നു.
ഇത് സംബന്ധിച്ച് ആം ആദ്മി പാര്‍ട്ടി ജില്ലാ കണ്‍വീനറും ചെറുപുഷ്പം യു.പി സ്‌കൂള്‍ പി. ടി. എ. പ്രസിഡന്റുമായ തോമസ് കുര്യന്‍ ഇന്ന് ചേര്‍ന്ന താലൂക്ക് വികസന സമിതി യോഗത്തില്‍ പരാതി നല്‍കി.
രാവിലെ 8.30 മുതല്‍ 10മണി വരെയും വൈകുന്നേരം 3.30 മുതല്‍ 4.30 വരെയും ചെമ്പന്തൊട്ടി ചെറുപുഷ്പം യു.പി സ്‌കൂളിലെയും സെന്റ്. ജോര്‍ജ് ഹൈസ്‌കൂളി ലെയും വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്ക് വരുകയും തിരികെ വീടുകളിലേക്ക് പോവുകയും ചെയ്യുന്ന സമയങ്ങളില്‍ ഇത്തരം ടിപ്പര്‍ ലോറികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ആദ്ദേഹം ആവശ്യപ്പെട്ടു.
സ്‌കൂള്‍ കുട്ടികള്‍ സ്‌കൂളിലേക്ക് വരുകയും പോവുകയും ചെയ്യുന്ന സമയങ്ങളില്‍ ഇത്തരം ടിപ്പര്‍ ലോറി കള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് ഉണ്ടായിട്ടും പാലിക്കപ്പെടുന്നില്ല.
നിയമം നടപ്പാക്കേണ്ടവര്‍ നിഷ്‌ക്രിയരായിരുന്നാല്‍ സാധാരണ ജനങ്ങള്‍ക്ക് നിയമം കയ്യിലെടുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ അടിയന്തിര നടപടികള്‍ ഉണ്ടാകുമെന്ന് ആര്‍.ടി.ഒ. ഇ.പി.മേഴ്‌സി യോഗത്തെ അറിയിച്ചു.
നൂറുകണക്കിനാളുകള്‍ക്ക് ഉപകാരപ്രദമായ ഒടുവള്ളിത്തട്ട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ അടിയന്തിരമായി താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്തംഗം തോമസ് വെക്കത്താനം ആവശ്യപ്പെട്ടു.
ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.താഹിറ, ടി.സി.പ്രിയ, ബ്ലോക്ക് പഞ്ചായത്തംഗം കൊയ്യം ജനാര്‍ദ്ദനന്‍, തഹസില്‍ദാര്‍ പി.കെ.ഭാസ്‌ക്കരന്‍, ഭൂരേഖാ തഹസില്‍ദാര്‍ ഇ.എം.റെജി എന്നിവര്‍ പങ്കെടുത്തു.
